കൊച്ചി: എഞ്ചിനീയറിംങ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്സിലാണ് പൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. വിദ്യാസമ്പന്നയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്തു പലതവണ പീഡിപ്പിച്ചെന്നത് അവിശ്വസനീയമെന്നു വിലയിരുത്തിയ ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. ഒരു സാധാരണക്കാരിയെയോ വിദ്യാഭ്യാസമില്ലാത്ത സ്ത്രീയെയോ പോലും വിവാഹവാഗ്ദാനത്തിന്റെ പേരില്‍ ഒന്നുരണ്ടു തവണയിലേറെ കബളിപ്പിക്കാനാവില്ലെന്നും എന്‍ജിനീയറിങ് ബിരുദധാരി പലതവണ ബന്ധത്തിനു വഴങ്ങിയതു സമ്മതത്തോടെയാണെന്നുമുള്ള പ്രതിഭാഗം വാദവും അംഗീകരിച്ചാണു കോടതി നടപടി.
എറണാകുളം അഡീ.സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതിയായ കൊച്ചി സ്വദേശി രതീഷ് നല്‍കിയ അപ്പീല്‍ അനുവദിച്ചാണു കോടതി ഉത്തരവ്. വിവാഹം ചെയ്യില്ലെന്നറിഞ്ഞപ്പോള്‍ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി പിറ്റേന്നു പരാതി നല്‍കുകയായിരുന്നു. തെളിവുകളില്‍ നിന്ന് ഇരുവരും തമ്മിലുള്ള അടുപ്പവും ബന്ധത്തിനുള്ള സമ്മതവും വ്യക്തമാണെന്നു വിലയിരുത്തിയ കോടതി, പീഡനക്കേസില്‍ ശിക്ഷ നിലനില്‍ക്കില്ലെന്നു വ്യക്തമാക്കി.