മുസ്ലീം യുവാക്കള്‍ക്കെതിരെ വ്യാജപരാതി നല്‍കുന്ന അഭിഭാഷകന് തടവുശിക്ഷ

കൊച്ചി: തീവ്രവാദപ്രവര്‍ത്തനങ്ങളാരോപിച്ച് മുസ്ലീം യുവാക്കള്‍ക്കെതിരെ വ്യാജ പരാതിനല്‍കിയ അഭിഭാഷകനെ ഹൈക്കോടതി ശിക്ഷിച്ചു. ഐഎസ് ബന്ധവും ലൌജിഹാദും ആരോപിച്ച് വ്യാജ പരാതി നല്‍കുന്നത് സ്ഥിരം പരിപാടിയാക്കിയതോടെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ബന്ധിതമായത്.

ഹൈക്കോടതി അഭിഭാഷകന്‍ സികെ മോഹനനെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു മാസം തടവും 1000 രൂപ പിഴയുമാണ് ഇയാള്‍ക്ക് ഹൈക്കോടതി വിധിച്ച ശിക്ഷ. പിഎന്‍ രവീന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ശിക്ഷാ വിധി. മുസ്‌ലിം യുവാക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഇത്തരത്തില്‍ അയഥാര്‍ത്ഥമായ പരാതികള്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ ഇയാളോട് ആവശ്യപ്പെടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കോടതിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാകാത്ത ഇയാള്‍ ജഡ്ജിമാരോട് കയര്‍ക്കുകയായിരുന്നു. സംസാരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോടതിയലക്ഷ്യത്തിനാണ് ഇയാള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ശേഷം കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.

Top