![](https://dailyindianherald.com/wp-content/uploads/2016/05/PINARAYI-V-e1464289299298.jpg)
കൊച്ചി: ലാവ്‍ലിന്‍ കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹര്‍ജി നല്‍കാന്‍ സിബിഐക്ക് മാത്രമാണ് അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ പ്രതികളെ വിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. കേസില്‍ റിവിഷന്‍ ഹര്‍ജി നല്‍കാന്‍ സി.ബി.ഐയ്ക്ക് മാത്രമാണ് അവകാശം. കേസില്‍ കക്ഷി ചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാമില്ലെന്നും അറിയിച്ച കോടതി ഹര്‍ജി സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി രണ്ടു മാസം സാവകാശവും അനുവദിച്ചു.
പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍, വി.എസ് അച്യൂതാനന്ദന്റെ മുന്‍ പഴ്‌സണല്‍ സെക്രട്ടറി എന്‍. ഷാജഹാന്‍, പാലാ സ്വദേശി ജിവന്‍ ജേക്കബ് എന്നിവര്‍ കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ പ്രോസിക്യുഷനായ സി.ബി.ഐയ്ക്കു മാത്രമേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയൂവെന്ന് സി.ബി.ഐ അഭിഭാഷകനും പിണറായി വിജയനു വേണ്ടി ഹാജരായ അഡ്വ. എം.കെ ദാമോദരനും വാദിച്ചു.
കേസില്‍ പ്രോസിക്യുഷന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ മാത്രമേ കോടതിക്കു പരിശോധിക്കാന്‍ കഴിയൂ. മൂന്നാമതൊരു കക്ഷിക്ക് തന്റെ പക്കല്‍ തെളിവുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിക്കാന്‍ കഴിയില്ല. അതിന് പ്രയോജനവുമില്ല. നിയമപ്രകാരം അത് പരിഗണിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.
സിബി.ഐയ്ക്ക് വേണ്ടി കേസ് വാദിക്കുന്നത് ഡല്‍ഹിയില്‍ നിന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരിക്കും. അദ്ദേഹത്തിന് കേസ് പഠിക്കുന്നതിനാണ് രണ്ടു മാസം സമയം അനുവദിച്ചത്.