കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. നിരവധി ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനു വലിയ ക്ഷീണമാണ് ഇതിനാല്‍ മുഖ്യമന്ത്രിതന്നെ രാജി ആവശ്യപ്പെടാനാണ് സാധ്യത. മണിക്കൂറുകള്‍ക്കകം എന്‍സിപി യോഗം കൂടി തീരുമാനം ഉണ്ടാകും. മുന്നണിയെ ആകെ ബാധിക്കുന്ന പ്രശ്‌നമായി കയ്യേറ്റ ആരോപണം മാറിയിരിക്കുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് കോടതി പറഞ്ഞിരുന്നു
തോമസ് ചാണ്ടി രാജിവച്ചാലും എന്‍സിപിക്ക് പകരം മന്ത്രി സ്ഥാനം നല്‍കാനും ഇടയില്ല. എകെ ശശീന്ദ്രനെതിരായ ഹണി ട്രാപ്പ് കേസ് കോടതിയില്‍ ഒത്തുതീര്‍പ്പിലെത്തിയാലും മന്ത്രിസ്ഥാനം തിരിച്ചു നല്‍കില്ല. ഹണിട്രാപ്പില്‍ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. പകരം പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ആരോപണങ്ങള്‍ നിലനില്‍ക്കുമെന്നതാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പക്ഷം. അതിനാല്‍ തോമസ് ചാണ്ടി രാജിവച്ചാലും എന്‍സിപിക്ക് ഉടനെ മന്ത്രിസ്ഥാനം കിട്ടില്ല.
സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ചോദിച്ചത്. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി സൂചിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ തന്നെ സിപിഐ രാജി ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴൊന്നും തോമസ് ചാണ്ടി കൂസാക്കിയില്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പറയുകയും ചെയ്തു. ഈ പ്രതീക്ഷയാണ് തകര്‍ന്നത്. ഒരു മന്ത്രി എന്ന നിലയിലാണ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയതെന്ന് ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ പറഞ്ഞു. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്ന ഹൈക്കോടതിയുടെ വിമര്‍ശനം മന്ത്രിക്ക് ഇരുട്ടടിയായി.