
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് പ്രതീക്ഷകര്‍ക്ക് തിരിച്ചടി.പഞ്ചായത്ത് വിഭജനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. 69 പഞ്ചായത്തുകളുടെ രൂപീകരണം തടഞ്ഞതും നാല് മുനിസിപ്പാലിറ്റികളുടെ രൂപീകരണം തടഞ്ഞതും ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി വരുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കണം. തെരഞ്ഞെടുപ്പ് ക്രമീകരണത്തെക്കുറിച്ച് കമ്മീഷന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോയാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വൈകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അനുകൂലമായ വിധി വന്നതോടെ ഇനി തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമായിരിക്കുകയാണ്.
സംഭവത്തെപ്പറ്റി പഠിത്ത ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.