
സ്വന്തം ലേഖകൻ
കൊച്ചി: അധ്യാപകരുടെ പരിശീലന പദ്ധതിയിൽ പങ്കെടുക്കാനെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച ശേഷം പ്ലസ്ടു വിദ്യാർഥിയായ കാമുകനൊപ്പം വയനാട്ടിൽ ടൂർ പോയ അധ്യാപികയെ ഭർത്താവ് പൊക്കി. മൊബൈൽ ടവർ ലൊക്കേഷൻ പിൻതുടർന്നു അധ്യാപികയെ പിടികൂടിയ ഭർത്താവ്, കുട്ടി കാമുകനെ മർദിക്കുകയും ചെയ്തു. മാനഹാനി ഭയന്ന് രണ്ടു വീട്ടുകാരും പ്രശ്നം പുറത്തറിയാതെ ഒതുക്കിത്തീർത്തു.
ആലപ്പുഴയിലെ പ്രമുഖ പബ്ലിക് സ്കൂളിലെ മലയാളം അധ്യാപികയും, പ്ലസ്ടു വിദ്യാർഥിയായ കാമുകനുമാണ് കുടുങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ടു ദിവസത്തെ അധ്യാപക പരിശീലന ക്ലാസിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തിനു പോകുകയാണെന്നു അറിയിച്ചാണ് അധ്യാപിക ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നു പോയത്. ആലപ്പുഴ റയിൽവേ സ്റ്റേഷനിൽ എത്തിച്ചു ട്രെയിൻ കയറ്റി ഇവരെ വിട്ടതു വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ഭർത്താവായിരുന്നു. അധ്യാപികയാകട്ടെ കായംകുളത്ത് ട്രെയിനിൽ നിന്നും ഇറങ്ങിയ ശേഷം കാമുകനായ പ്ലസ്ടു വിദ്യാർഥിക്കൊപ്പം കാറിൽ വയനാട്ടിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു.
ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിയതായും, താമസ സൗകര്യം ഒപ്പം ജോലി ചെയ്യുന്ന അധ്യാപികയ്ക്കൊപ്പം ശരിയായതായും അധ്യാപിക ഭർത്താവിനെ വിളിച്ചു പറയുകയും ചെയ്തിരുന്നു. പിറ്റേന്ന് തിരുവനന്തപുരത്ത് ഭാര്യയ്ക്കൊപ്പമുണ്ടെന്നു പറഞ്ഞ അധ്യാപികയെ ആലപ്പുഴ നഗരത്തിൽ വച്ച് ഭർത്താവ് കണ്ടതോടെയാണ് കഥകളുടെ കെട്ടഴിഞ്ഞത്. തുടർന്നു ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി. ഭാര്യ വയനാട്ടിലാണെന്നു തിരിച്ചറിഞ്ഞ ഇദ്ദേഹം ഇവരുടെ കോൾ ഹിസ്റ്ററിയും എസ്എംഎസ് സന്ദേശങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് പ്ലസ്ടു വിദ്യാർഥിയായ കാമുകനൊപ്പം വിനോദസഞ്ചാരത്തിനായി പോയതാണെന്നും കണ്ടെത്തി. തുടർന്നു ഭർത്താവും സുഹൃത്തുക്കളും വയനാട്ടിലെത്തി ഭാര്യയെയും കാമുകനെയും കണ്ടെത്തുകയായിരുന്നു. കാമുകനെ കിട്ടിയ പാടേ ഭർത്താവ് മർദിക്കുകയും ചെയ്തു. തുടർന്നു കുട്ടിക്കാമുകന്റെ ബന്ധുക്കളെ വിളിച്ചു വരുത്തി കുട്ടിയെ കൈമാറി. പ്ലസ്ടു വിദ്യാർഥിയെയും അധ്യാപികയെയും സ്കൂളിൽ നിന്നു മാനേജ്മെന്റ് പുറത്താക്കിയിട്ടുണ്ട്.