ഹിജാബ് വിവാദം: പ്രതിഷേധങ്ങള്‍ക്ക് രണ്ടാഴ്ചകൂടി വിലക്ക്

ബംഗളുരു: ഹിജാബ് വിവാദത്തില്‍ ബംഗളുരുവിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപമുള്ള പ്രതിഷേധത്തിനുള്ള വിലക്ക് രണ്ടാഴ്ച കൂടി നീട്ടി ബംഗളുരു പോലീസ് മേധാവി.

ബംഗളുരു നഗരത്തിലെ സ്‌കൂള്‍/കോളജുകളില്‍ യൂണിഫോം ചട്ടങ്ങള്‍ ശക്തമായി പാലിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സ്‌കൂള്‍, കോളജ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്നായിരുന്നു ഫെബ്രുവരി ഒന്‍പതിലെ ഉത്തരവ്. അത് മാര്‍ച്ച് എട്ടു വരെ നീട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിഷേധങ്ങള്‍ പലയിടത്തും ക്രമസമാധാനത്തെ ബാധിക്കുന്നുണ്ടെന്നും അതുകൊണ്ട് കൃത്യമായ സുരക്ഷാനടപടികള്‍ എടുക്കുന്നതിനാണ് വിലക്കെന്നും ഉത്തരവില്‍ പറയുന്നു.

Top