ക്രൈം ഡെസ്‌ക്
പ്രമുഖ ഹിന്ദി സീരിയൽ നടിയും മോഡലുമായ പ്രത്യുഷ ബാനർജിയുടെ ആത്മഹത്യാ വാർത്തയുടെ ഞെട്ടലിലാണ് അടുത്ത സുഹൃത്തുക്കളും ആരാധകരും. തന്റെ അടുത്ത സുഹൃത്തിന്റെ മരണം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് നടി രാഖി സാവന്തിന്റെ പ്രതികരണം. കാമുകൻ രാഹുൽ രാജ് സിംഗുമായുള്ള ബന്ധമാണ് പ്രത്യുഷയുടെ ആത്മഹത്യക്ക് കാരണമെന്ന് രാഖി ആരോപിക്കുന്നു.രാഹുലിന്റെ മുൻ കാമുകിയുമായുള്ള ബന്ധം പ്രത്യുഷയെ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നതായി രാഖി സാവന്ത് പറഞ്ഞു.
മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് താൻ പ്രത്യുഷയെ കണ്ടിരുന്നു. അന്ന് അവൾ ഏറെ അസ്വസ്ഥയായിരുന്നു. രാഹുലിന്റെ മുൻ കാമുകി സലോണിയുടെ കാര്യത്തിൽ അവൾക്ക് ആശങ്കയുണ്ടായിരുന്നു. പ്രത്യുഷ വളരെ നല്ല ഒരു നടിയായിരുന്നുവെന്ന് രാഖി അഭിപ്രായപ്പെട്ടു. ഏറെ സ്വപ്‌നങ്ങളുള്ള നടി. അഭിനയജീവിതത്തിൽ അവൾ സംതൃപ്തയായിരുന്നേു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും രാഖി സാവന്ത് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് താമസിച്ചിരുന്ന വീടിന്റെ ഫ്‌ളാറ്റിൽ പ്രത്യുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകനും പ്രത്യുഷയും ഏറെ നാളായി ഫ്‌ളാറ്റിൽ ഒന്നിച്ചായിരുന്നു താമസം. രാവിലെ മുറി തുറന്നു നോക്കുമ്പോൾ പ്രത്യുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് കാമുകൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം പ്രത്യുഷയുടെ സംസ്‌കാര ചടങ്ങുകൾ ഇന്നലെ നടന്നു.
ബാലികാവധു എന്ന ഹിന്ദി സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ നടിയായിരുന്നു ആനന്ദി. പ്രമുഖ ടിവി റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു. ബിഗ്‌ബോസ് 7 , ജലക് ധിക്കലാ ജാ 5, കോമഡി ക്ലാസെസ് എന്നീ ഷോകളിലൂടെ പരിചിതയായ നടിയാണ് പ്രത്യുഷ.