ശബരിമലയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഉള്ള തരത്തിലുള്ള പ്രചരണമാണ് കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്നത്. കേരളത്തിന്റെ മതേതര മനസ്സിന് വലിയൊരു ഉദാഹരണമാണ് ശബരിമല. ശബരിമല ശാസ്താവിനെ ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ എരുമേലി വാവര് പള്ളിയില്‍ കയറാതെ പോകാറില്ല. അയ്യപ്പനും വാവരും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാണ് വിശ്വാസം. ശബരിമലയിലെ ആഘോഷങ്ങളിലും വാവര് പള്ളിയെ പങ്ക് ചേര്‍ക്കാറുണ്ട്. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ മനോഹരമായ സന്ദേശം പങ്കുവെയ്ക്കുന്ന ശബരിമലയ്ക്കെതിരെയാണ് പുതിയ പ്രചാരണം. വാവര് മുസ്ലീമാണ് എന്നത് ഇതുവരെയും ഒരു അയ്യപ്പഭക്തനേയും വാവര് പള്ളി സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്നോട്ടടിച്ച് കാണില്ല. ഈ പശ്ചാത്തലത്തിലാണ് ഒരു വിഭാഗം വിഭാഗീയതയ്ക്ക് ശ്രമം നടത്തുന്നത്. കേരള ഹിന്ദു ഹെൽപ്പ്ലൈൻ എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇതാണ്- ശബരിമലയിൽ പോകുന്ന ഭക്തർ എരുമേലി വാവർ പള്ളിയിലും ശബരിമലയിലെ വാവർ നടയിലും കാണിക്ക ഇടാൻ പാടില്ല .. ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികൾ വളരുന്നതിന് അയ്യപ്പ ഭക്തർ കൂട്ട് നില്‍ക്കരുത് .. അവിടെ കാണിക്കയിടുന്ന പൈസ ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കുക … സ്വാമി ശരണം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുസ്ലീംങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ശബരിമലയിലേത് അതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതിന് എതിരെയും സംഘപരിവാര്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്ക്കാരെടുക്കുന്നുവെന്നും ഹജ്ജ് പോലുള്ളവയ്ക്ക് ആ പണം ഉപയോഗിക്കുന്നു എന്നുമാണ് സംഘികള്‍ പ്രചരിപ്പിച്ചത്. ഹിന്ദുക്കളോട് ഉണരാന്‍ ആവശ്യപ്പെടുന്ന മേജര്‍ രവിയുടെ സന്ദേശം ഈ പശ്ചാത്തലത്തില്‍ വന്നതാണ്. ഇത് വലിയ വിവാദമായപ്പോൾ അറിവില്ലാതെ സംഭവിച്ചതാണ് എന്ന് പറഞ്ഞ് മേജർ രവി തടിയൂരുകയായിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് വരെ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം നടത്തുകയുണ്ടായി. എന്നാല്‍ ക്ഷേത്ര വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുള്ളതാണ്. സ്ഥാപിത താല്പര്യങ്ങള്ക്ക് വേണ്ടി ഇത്തരം നുണകള്‍ പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍.