കൊച്ചി:ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലക്ക് അടിതെറ്റി.ഏഷ്യാനെറ്റ് പോയിന്റ് ബ്ളാങ്കില്‍ ജിമ്മി ജയ്മ്സിന്റെ ചോദ്യത്തിനു മുന്നിലാണ് ശശികലക്ക ഉത്തരം മുട്ടിയത്. അഭിമുഖത്തില്‍ ജിമ്മി ജെയംസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ശശികലയ്ക്ക് പലതവണ ഉത്തരംമുട്ടി. ഓണാഘോഷം ജെഎന്‍യുവില്‍ ആഘോഷിച്ചാല്‍ തല്ലുമോ എന്ന ചോദ്യത്തിന് വാമനനെ ഇകഴ്ത്തിയാല്‍ ഉത്തരേന്ത്യയില്‍ പ്രശ്‌നമാകുമെന്നായിരുന്നു മറുപടി. ഡോ. ബിആര്‍ അംബേദ്കര്‍ ഹിന്ദുത്വത്തെ എതിര്‍ത്തിരുന്നില്ലെന്ന് വാദിക്കാന്‍ ശ്രമിച്ചപ്പോഴും ഉത്തരം മുട്ടി.
മഹാബലിയെ അംഗീകരിക്കാത്തതെന്താണെന്ന ചോദ്യത്തിന് മാവേലിക്ക് കേരളവുമായി ബന്ധമില്ല. മഹാബലി കേരളം ഭരിച്ചിട്ടില്ല, അതിന് പുരാണങ്ങളില്‍ തെളിവുകളുമില്ല. കേട്ടുകേള്‍വി മാത്രമാണെന്നും ശശികല പറഞ്ഞു. എന്നാല്‍ ശബരിമല അയ്യപ്പനെ കുറിച്ച് പുരാണങ്ങളില്‍ ഉണ്ടോ എന്ന ചോദ്യത്തിന് അത് വിശ്വാസമാണ് അതിന് യുക്തിവേണ്ട എന്ന് പറഞ്ഞ് തടിയൂരാനായി ശ്രമം.ബൗദ്ധികമായ തലത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ തെളിവ് വേണമെന്ന ശശികലയുടെ വാദവും പുരാണങ്ങള്‍ ബൗദ്ധികമാണെന്ന് പറയാനാകുമോ എന്ന മറുചോദ്യത്തിന് മുന്നില്‍ പൊളിഞ്ഞു. ഇതിന് മറുപടിയായി പുസ്തകങ്ങളില്‍ എഴുതിയതാണ് തെളിവെന്നും വാമൊഴിയല്ലെന്നും പറഞ്ഞൊഴിഞ്ഞു. അങ്ങനെയെങ്കില്‍ വാന്‍ റീഡിന്റെ ഹോര്‍ത്തൂസ് മലബാരിക്കസ് ഒരു കീഴാളനായ വൈദ്യന്‍ നല്‍കിയ വിവരങ്ങളാണ്. ചരിത്രത്തിലെ കാര്യങ്ങള്‍ തലമുറയായി കൈമാറി വന്നതാണ് അത്. അതിന് രേഖയുണ്ടോ എന്നായി അവതാരകന്‍.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ മഹഷാസുര ജയന്തി ആഘോഷിക്കുമ്പോള്‍ അത് പറ്റില്ലെന്ന് പറയുന്നു. വടക്കേ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ അവിടത്തെ ആദിവാസികള്‍ മഹിഷാസുകരനെ ആരാധിക്കുന്നില്ലേ എന്ന ചോദ്യത്തിന് ബാക്കി 25 സംസ്ഥാനങ്ങളില്‍ ദുര്‍ഗാ ദേവിയല്ലേ ആരാധിക്കപ്പെടുന്നതെന്ന ന്യായം കണ്ടെത്തി. അപ്പോള്‍ ഭൂരിപക്ഷം പറയുന്നത് കേള്‍ക്കണമെന്നോ പറയുന്നതെന്നായി ചോദ്യം.
ഭൂരിപക്ഷത്തിന് ആരും എതിര് നില്‍ക്കരുത്. ജെഎന്‍യുവില്‍ മഹിഷാസുരനെ ആഘോഷിച്ചത് ദുര്‍ഗാദേവിയെ അപമാനിക്കാനാണ്. ഹിന്ദുത്വത്തെ അവഹേളിച്ച് ആളാകാനാണത്. ദളിത് മുന്നേറ്റം നരേന്ദ്ര മോഡി ഭരിക്കുമ്പോഴാണ് ഉയര്‍ന്നുവരുന്നത്. മോഡിയെ എതിര്‍ക്കാനാണത്. നേരത്തെ ഹിന്ദുത്വം ഇത്രയും വലിയ ഭീഷണിയാണെന്ന് പലരും ധരിച്ചിരുന്നില്ലെന്ന് ശശികല തട്ടിവിട്ടു.
അപ്പോള്‍ അംബേദ്കര്‍ മതം മാറിയത് മോഡിയെ പേടിച്ചിട്ടാണോ?
അംബേദ്കര്‍ ഹിന്ദുത്വത്തെ എതിര്‍ത്തിട്ടില്ല.ഡൈനാമിറ്റ് വെച്ച് പൊട്ടിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹം ഒരക്കലും ഒരു വിഭാഗത്തെ എതിര്‍ത്തുകൊണ്ടല്ല.അംബേദ്കറുടെ ചില ക്വോട്ടുകള്‍ പറയട്ടേ.
താങ്കള്‍ പ്രിപ്പേഡാണ്. ഞാന്‍ അല്ല. തെളിവുകളുണ്ടെങ്കിലും ഇപ്പോള്‍ കയ്യിലില്ല.
ഓണം ജെഎന്‍യുവില്‍ ആഘോഷിച്ചാല്‍ തല്ലുമോ?
പ്രശ്‌നമാകും. മലയാളികള്‍ ഒരു പക്ഷേ എതിര്‍ക്കില്ല. എന്നാല്‍ നോര്‍ത്ത് ഇന്ത്യക്കാരന് മഹാവിഷ്ണു ചതിയനാണ്, മഹാബലിയെ ചവിട്ടിത്താഴ്ച്ചി എന്ന് പറഞ്ഞാല്‍ അവര് പ്രതികരിക്കു. അവര്‍ക്ക് വാമനാവതാരത്തെ അറിയൂ.. മറ്റേത് മലയാളികള്‍ പാടിയുണ്ടാക്കിയതാണ്.മറ്റു മതങ്ങളുടെ വിശ്വാസത്തെ ഇകഴ്ത്തുമ്പോഴാണ് മതേതരത്തത്തിന് പ്രശ്‌നമാകുകയെന്നും ശശികല പറഞ്ഞുവെച്ചു. അങ്ങനെയെങ്കില്‍ ദുര്‍ഗാദേവിയെ ആഘോഷിക്കുന്നത് മഹിഷാസുരനെ ഇകഴ്ത്തിയല്ലേ. മഹിഷാസുരനെ ദൈവമായി കാണുന്നവരുണ്ട്. അപ്പോ എന്ത് ചെയ്യാന്‍പറ്റുമെന്നായി അവതാരകന്‍.
ഇന്ദിരാഗാന്ധിയെ വാജ്‌പേയ് ദുര്‍ഗാദേവി ന്നെ് പ്രശംസിച്ചപ്പോള്‍ ആരും എതിര്‍ത്തിരുന്നില്ലല്ലോ എന്ന് പറഞ്ഞ ശശികല ശരിക്കും പെട്ടു. ഇന്ദിര അന്ന് പാര്‍ലമെന്റില്‍ നല്‍കിയ മറുപടി ജിമ്മി ശശികലയെ ഓര്‍മിപ്പിച്ചു. അങ്ങനെ പറയരുത്. മഹിഷാസുരനെ ആരാധിക്കുന്നവര്‍ ഇന്ത്യയിലുണ്ട്. അതുകൊണ്ട് ഈ പ്രസ്താവന പിന്‍വലിക്കണമെന്നാണ് ഇന്ദിര വാജ്‌പേയിയോട് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷനേതാവ് പറഞ്ഞത് കൊണ്ടാകും ഇന്ദിര അങ്ങനെ പറഞ്ഞതെന്ന തട്ടുന്യായമായിരുന്നു മറുപടി. ചരിത്രത്തെ ഇങ്ങനെയാണ് താങ്കളെ പോലുള്ളവര്‍ വളച്ചൊടിക്കുന്നതെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടി.