ന്യൂഡല്‍ഹി; തലസ്ഥാനത്തെ പാകിസ്താന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സ് ഓഫിസ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇന്നു ഉച്ചയോടെയാണ് ഒരു സംഘം ഹിന്ദു മഹാസഭക്കാര്‍ ഓഫിസ് തകര്‍ത്തത്. ഓഫിസിന്റെ ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. ഇന്ത്യയിലെ പാകിസ്താന്‍ എയര്‍ലൈന്‍സ് ഓഫിസ് ഉടന്‍ അടയ്ക്കണമെന്ന മുദ്രാവാക്യവുമായാണ് അക്രമികള്‍ എത്തിയത്.
കേരളാ ഹൗസില്‍ ബീഫ് വിളമ്പിയെന്ന വാര്‍ത്ത പോലിസിന് നല്‍കിയ ഹിന്ദു മഹാസഭാ പ്രവര്‍ത്തകന് ഓഫിസ് ആക്രമണത്തില്‍ ബന്ധമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പത്താന്‍കോട്ട് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് തങ്ങളുടെ ആക്രമണമെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യത്തില്‍ വിളിച്ചു പറഞ്ഞു.ആക്രമണത്തിന്റെ ഉത്തരവാദികളെ ഉടന്‍ പുറത്തു കൊണ്ടുവരുമെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലിസ് ജെതിന്‍ നര്‍വാള്‍ പറഞ്ഞു.