
സ്വന്തം ലേഖകൻ
കൊച്ചി: കോളേജ് പഠനകാലത്ത് ഹിന്ദുമതം ഉപേക്ഷിച്ചു ഇസ്ലാമിലേയ്ക്കു ചേക്കേറിയ യുവാവ് ആറു വർഷത്തിനു ശേഷം ഹിന്ദുമതത്തിലേയ്ക്കു തിരികെ എത്തി. മുസ്ലീം സമുദായത്തിൽ സ്വാതന്ത്ര്യമില്ലെന്നും, പ്രത്യേകിച്ചു സ്ത്രീകൾക്ക് മതം സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയാണ് യുവാവ് ആറു വർഷത്തിനു ശേഷം തിരികെ ഹിന്ദുമതത്തിലേയക്ക് എത്തിയിരിക്കുന്നത്. ഉഡുപ്പി കുന്താപൂർ കട്‌ബെൽത്തൂരിലെ ശിവറാം പൂജാരി – സുജാത പൂജാരി ദമ്പതികളുടെ മകൻ സുകേഷ് പൂജാരി (24)യാണ് ആറു വർഷത്തിനു ശേഷം ഹിന്ദുമതത്തിലേയ്ക്കു തിരികെ പോയിരിക്കുന്നത്.
കോളേജിൽ പഠിക്കുന്ന സമയത്താണ് സുകേഷ് പൂജാരി മുസ്ലീം മതത്തിലേയ്ക്കു മാറിയത്. 18 വയസായ സമയത്തായിരുന്നു ഇയാൾ മുസ്ലീമായി മതം മാറിയത്. തയ്യിബ് സലഫി എന്ന പേരാണ് ഇയാൾ സ്വീകരിച്ചത്. കോളേജ് പഠനകാലത്ത് നിരവധി മുസ്ലീം സുഹൃത്തുക്കളാണ് ഇയാൾക്കുണ്ടായിരുന്നത്. ഇതേ തുടർന്നു ഇയാൾ ജമാ അത്തെ ഇസ്ലാമി, സലഫി തുടങ്ങിയ വിഭാഗവുമായി സുകേഷ് ആദ്യം അടുത്തു. തുടർന്നു ഇവരോടൊപ്പം ചേർന്നതോടെ മുസ്ലീം മതത്തിൽ അകൃഷ്ടനാകുകയും, മതം മാറുകയയുമായിരുന്നു. സക്കീർ നായിക്കി്‌ന്റെ പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് ഇയാൾ മതം മാറിയതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
പിന്നീട് മാസങ്ങളോളം ഇയാൾ വീട്ടിൽ എത്തിയിരുന്നതുമില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ മകനെ തിരികെ ഹിന്ദുമതത്തിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മംഗളൂരിലെ ഹിന്ദു ജാഗരൺ മഞ്ചുമായി ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ബന്ധപ്പെടുകയായിരുന്നു. തുടർന്നു ഇവർ സുകേഷിനെ തൃപ്പൂണിത്തുറയിലെ യോഗപരിശീലന കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്നു മാസങ്ങളോളം സുകേഷ് യോഗാ കേന്ദ്രത്തിൽ പരിശീലനത്തിനും, മത പഠനത്തിനും വിധേയനായി. തുടർന്നാണ് സുകേഷ് തിരികെ ഹിന്ദുമതത്തിലേയ്ക്കു മടങ്ങിയത്.