ശിവരാത്രിയ്ക്ക് ആലുവ മണപ്പുറം ഒരുങ്ങി; മണപ്പുറത്തേയ്ക്ക് ഭക്ത ജന പ്രവാഹം; ഇന്ന് മഹാശിവരാത്രി

ആലുവ: ലോകരക്ഷയ്ക്കു കാളകൂട വിഷം വിഴുങ്ങിയ ഭഗവാന്‍ പരമശിവനെ രക്ഷിക്കാന്‍ പാര്‍വതി ദേവിയും ശിവഗണങ്ങളും രാത്രി ഉറക്കമൊഴിഞ്ഞതിന്റെ ഓര്‍മയുണര്‍ത്തുന്ന മഹാശിവരാത്രി ഇന്ന്. പൂര്‍വികരെ സ്മരിച്ചും വ്രതമനുഷ്ഠിച്ചും എത്തുന്ന ജനസഹസ്രങ്ങള്‍ പുണ്യനദിയായ പെരിയാറിന്റെ കരയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തും. കുംഭത്തിലെ അമാവാസിയായ ഞായര്‍ രാവിലെ 10 വരെ ഇതു തുടരും.

പെരിയാര്‍ തീരത്തു ദേവസ്വം ബോര്‍ഡ് ഇരുന്നൂറോളം ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്. കാര്‍മികത്വം വഹിക്കാന്‍ അഞ്ഞൂറോളം പുരോഹിതര്‍ ഉണ്ടാകും. അലങ്കാര ദീപങ്ങളുടെ വര്‍ണപ്രഭയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് മണപ്പുറം. മഹാദേവ ക്ഷേത്രത്തില്‍ ഇന്നു രാത്രി 12നു നവകം, ശ്രീഭൂതബലി, കലശാഭിഷേകം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികള്‍ ഈ ദിനത്തില്‍ ഭാങ്ക് ചേര്‍ത്ത് നിര്‍മ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കം. ശിവന്റെ ഇഷ്ട പാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.കേരളത്തില്‍ ആലുവ ക്ഷേത്രം ,മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രം ,പടനിലം പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കും.

Top