ജിന്ദ്: ഹിന്ദുക്കള്‍ക്ക് അഞ്ച് കുട്ടികള്‍ വേണമെന്നും അല്ലാത്തപക്ഷം ഹിന്ദു സമൂഹം ന്യൂനപക്ഷമാകുമെന്നുമുള്ള വിവാദ പ്രസ്‌താവനയുമായി ആര്യ സമാജ് നേതാവ് ആചാര്യ വിജയ് പാല്‍ രംഗത്ത്. പത്രമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് പാല്‍ ഇക്കാര്യം പറഞ്ഞത്.ഹിന്ദു സമൂഹത്തില്‍ നിന്നുള്ള ദമ്പതികള്‍ രണ്ട് കുട്ടിയ്‌ക്ക് ജന്മം നല്‍കുന്നത് നിര്‍ത്തിയിട്ട് കുറഞ്ഞത് അഞ്ച് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നാണ് വിജയ് പാല്‍ പറഞ്ഞത്.
കുട്ടികളെ ഗുരുകുലങ്ങളില്‍ വിടാന്‍ മാതാപിതാക്കള്‍ തയ്യാറാകണമെന്ന് വിജയ് പാല്‍ പറഞ്ഞു. ഇപ്പോള്‍ ഹിന്ദു സമൂഹത്തേക്കാള്‍ അധികം മുസ്ലീം സമൂഹം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്‌ഥ തുടര്‍ന്നാല്‍ 2030 ആകുമ്പോഴേക്കും ഇന്ത്യയെ മുസ്ലിംഗള്‍ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുട്ടിക്ക് ജന്മം നല്‍കുന്നത് ഹിന്ദുക്കള്‍ തുടര്‍ന്നാല്‍ ഹിന്ദു വംശം വലിയ താമസമില്ലാതെ അവസാനിക്കും. സമൂഹത്തിലുള്ള സ്‌നേഹവും ഇതോടെ അവസാനിക്കുമെന്നും വിജയ് പാല്‍ പറഞ്ഞു.