എച്ച് ഐ വി ബാധിച്ച വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; പഠനം മുടങ്ങിയ വിദ്യാത്ഥിനിനെ സാഹായിക്കാന്‍ ആരുമില്ലേ..?

കണ്ണൂര്‍: സ്‌കൂള്‍ പഠനകാലത്ത് എച്ച് ഐ വി ബാധയുടെ പേരില്‍ പഠനം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് വീണ്ടും സമൂഹത്തിന്റെ വിലക്ക്. അക്കാലത്തെ സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുകയും സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും ചെയ്തതിനു ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. അതേ വിദ്യാര്‍ത്ഥിനി തന്നെയാണ് വീണ്ടും ഇരയായിട്ടുള്ളത്.

എച്ച്.ഐ.വി. ബാധിതയാണെന്ന് ആരോപിച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസം പുറത്താക്കി. അതോടെ വിദ്യാര്‍ത്ഥിനിയുടെ പഠനവും നിലച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിലാത്തറയിലെ ഒരു സ്വകാര്യ കോളേജിലെ ബി.എസ്.സി. സൈക്കോളജി വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കൊട്ടിയൂര്‍ സ്വദേശിനിയാണ് വിദ്യാര്‍ത്ഥിനി. രക്ഷിതാക്കള്‍ എച്ച്.ഐ.വി. ബാധിതരായിരുന്നു.വര്‍ഷങ്ങള്‍ക്കു മുമ്പ് പിതാവ് മരണമടഞ്ഞിരുന്നു. എച്ച്.ഐ.വി. ബാധിതരായ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനി സൈക്കോളജി കോഴ്‌സ് തന്നെ ഉപരി പഠനത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് പിലാത്തറയിലെ വിറാസ് കോളേജില്‍ പഠനം ആരംഭിച്ചത്. വിളയാങ്കോട് കോളേജ് മാനേജ്‌മെന്റിന്റെ കീഴില്‍ത്തന്നെയുള്ള വാദിഹൂദ ട്രസ്റ്റ് നടത്തുന്ന ഹോസ്റ്റലിലാണ് കുട്ടി പഠനം ആരംഭിച്ചത്. ഏതാനും ദിവസം മുമ്പ് വിദ്യാര്‍ത്ഥിനി എച്ച്.ഐ.വി. ബാധിതയാണെന്ന് ആരോപിച്ച് ഹോസ്റ്റലില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.

ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു അഗതി മന്ദിരത്തില്‍ താമസിച്ച് പഠനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വയോധികരും നിരാലംബരും മാത്രമാണ് അവിടെയുണ്ടായിരുന്നത്. സൈക്കോളജി വിഷയമെടുത്ത് പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ പഠിക്കാനുള്ള അന്തരീക്ഷം ഉണ്ടായിരുന്നില്ല. അതോടെ മാനസികമായി തകര്‍ന്ന വിദ്യാര്‍ത്ഥിനി പഠനം ഉപേക്ഷിക്കുകയായിരുന്നു.

താന്‍ എച്ച്.ഐ.വി. ബാധിതയാണെന്ന് പെണ്‍കുട്ടി തന്നെ മറ്റുള്ളവരെ അറിയിച്ചിരുന്നുവെന്നാണു ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. അതോടെയാണ് വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗം പേരും ഹോസ്റ്റല്‍ വിട്ട് പോയതെന്നും ഇവര്‍ പറയുന്നു.

Top