ശരീരത്തില്‍ ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് അഥവാ എച്ച്‌ഐവി പരത്തുന്ന രോഗമാണ് എയ്ഡ്‌സ് എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന അക്വയേഡ് ഇമ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രം.എച്ച്‌ഐ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് തുടക്കത്തിലേ തിരിച്ചറിയാം.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് പ്രധാനമായും എച്ച്‌ഐവി പകരുന്നത്. എച്ച്‌ഐവി ബാധിതരായവരുടെ രക്തം സ്വീകരിക്കുന്നതു വഴിയും വൈറസ് പകരാം. എയ്ഡ്‌സ് ബാധിതയായ അമ്മ ജന്മം നല്‍കുന്ന കുഞ്ഞിന് രോഗം ബാധിക്കാം. വൈറസ് ബാധിതര്‍ മുലപ്പാല്‍ നല്‍കുന്നതിലൂടെയും എയ്ഡ്‌സ് രോഗം പകരുന്നതിന് സാധ്യത കൂടുതലാണ്.
2014 ഒടുവില്‍ പുറത്തുവന്ന കണക്ക് അനുസരിച്ച് ലോകത്ത് നാലു കോടിയോളം പേര്‍ എച്ച്‌ഐവി ബാധിതരാണ്. ഒരു കോടി ഇരുപത് ലക്ഷത്തോളം പേര്‍ മരിച്ചത് എയ്ഡ്‌സ് രോഗം മൂലമാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ലോകത്ത് പ്രതിവര്‍ഷം 2 കോടിയോളം പേര്‍ പുതിയതായി രോഗബാധിതരാവുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ എയ്ഡ്‌സ് രോഗപ്രതിരോധ വിഭാഗം പറയുന്നു.
രോഗബാധിതരുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള പ്രതിരോധ വൈറസിനെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൈറസിനെ ഉപയോഗിച്ച് എച്ച്‌ഐവി ബാധിതരുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. പ്രതിരോധ വൈറസ് വഴി സാധാരണ ജീവിതം നിലനിര്‍ത്താനും രോഗബാധിതര്‍ക്കാകും.
ഏത് ഘട്ടത്തിലാണ് വൈറസ് ബാധിക്കുന്നത് എന്നതിരെ അനുസരിച്ചാണ് രോഗലക്ഷണം തിരിച്ചറിയാനാവുക. വര്‍ഷങ്ങളോളം എച്ച്‌ഐവി വൈറസ് ശരീരത്തില്‍ നിഷ്‌ക്രിയമായിരിക്കും. ദശാബ്ദത്തോളം തിരിച്ചറിയപ്പെടാതെ കഴിയും. ചിലപ്പോള്‍ വൈറസ് ബാധിച്ച് ഒന്നോ രണ്ടോ മാസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
ശരീരത്തിന്റെ പ്രതിരോധ ശേഷിയെയാണ് എച്ച്‌ഐവി ആദ്യം ആക്രമിക്കുന്നത്. ശരിയായ ചികിത്സ ആദ്യം മുതല്‍ ലഭ്യമായില്ലെങ്കില്‍ വൈറസ് ബാധിതനായ വ്യക്തിക്ക് കടുത്ത ആരോഗ്യനഷ്ടമാകും സംഭവിക്കുന്നത്. ക്ഷയം, തലച്ചോറിനും സ്‌പൈനല്‍ കോഡിനും അണുബാധ വരെ ഉണ്ടാകാം.
എച്ച്‌ഐവി ബാധിതനായ രോഗിക്ക് രക്താര്‍ബുദം, ട്യൂമര്‍ തുടങ്ങിയ കടുത്ത രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്.പനി, കടുത്ത തലവേദന, ശരീരത്തിലുണ്ടാകുന്ന വൃണം, തൊണ്ട വേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പേശി വേദന, പേശികളിലെ ചുരുക്കം എന്നിവ കൂടുതല്‍ കടുത്ത ലക്ഷണങ്ങളാണ്. കഴുത്തിന് താഴെയുള്ള പേശികളിലാണ് ഈ ലക്ഷണങ്ങള്‍ ആദ്യം കണ്ടുതുടങ്ങുന്നത്.
ജനനേന്ദ്രിയത്തിലും വായിലും വരുന്ന അള്‍സര്‍, നീണ്ടുനില്‍ക്കുന്ന മൂക്കൊലിപ്പ്, കടുത്ത ഛര്‍ദ്ദി, എന്നിവ മറ്റ് ലക്ഷണങ്ങളാണ്. അതിസാരം, ശരീരത്തിലെ ഭാരം നഷ്ടപ്പെടല്‍ തുടങ്ങിയവ എച്ച്‌ഐവി ബാധ മൂലം ഉണ്ടാകാം. നഖങ്ങളില്‍ വരുന്ന മാറ്റങ്ങളും എച്ച്‌ഐവി ബാധയുടെ ലക്ഷണങ്ങളാണ്. രാത്രിയിലെ അമിത വിയര്‍പ്പും സംശയത്തോടെ കാണണം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ മെഡിക്കല്‍ ചെക്കപ്പിന് വിധേയനാവുകയാണ് ആദ്യം ചെയ്യേണ്ടത്.