ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നത് ഇനിമേല്‍ ശിക്ഷ കിട്ടാവുന്ന കുറ്റം. 500, 1000 രൂപാ നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 10 ല്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെയ്ക്കുന്നത്് കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമായി മാറി.
The Specified Bank Notes (Cessation of Liabilities) Act, 2017 എന്ന് പേരിട്ടിരിക്കുന്ന നിയമം കഴിഞ്ഞ മാസമാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിച്ച് സമാന്തര സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് തടയാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഫെബ്രുവരി 27ന് ഇത് സംബന്ധിച്ച ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക