
ക്രൈം ഡെസ്‌ക്
ആലപ്പുഴ: അവധി ദിവസം ഒറ്റയ്ക്കു സ്‌കൂളിലെത്തിയ അധ്യാപികയെയും അധ്യാപകനെയും വിദ്യാർഥികൾ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. മൂന്നു മണിക്കൂറോളം ക്ലാസ് മുറിക്കുള്ളിൽ കുടുങ്ങിയ അധ്യാപകരെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. അധ്യാപികയുടെയും അധ്യാപകന്റെയും മോശം ദൃശ്യങ്ങൾ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇരുവരെയും സസ്‌പെന്റ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.
ആലപ്പുഴയിലെ തീരമേഖലയിലെ ഒരു സ്‌കൂളിലായിരുന്നു സംഭവങ്ങൾ. പെരുന്നാൾ അവധി ദിവസമായതിനാൽ വ്യാഴാഴ്ച സ്‌കൂളിൽ ക്ലാസുണ്ടായിരുന്നില്ല. വ്യാഴാഴ്ച സ്‌കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികളാണ് അധ്യാപകന്റെ കാർ സ്‌കൂളിന്റെ ഗേറ്റിനു സമീപത്ത് കണ്ടെത്തിയത്. പൂട്ടിയിട്ടിരുന്ന സ്‌കൂൾ ഗേറ്റ് തുറന്നിരുന്നുമില്ല. അധ്യാപകന്റെ കാർ കിടന്നതിനു അൽപം മാറി സ്‌കൂളിലെ ഒരു അധ്യാപികയുടെ സ്‌കൂട്ടറും വിദ്യാർഥികൾ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നു ഇവർ സ്‌കൂളിലെ ക്ലാസ് മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് അധ്യാപകനെയും അധ്യാപികയെയും അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്നു വിദ്യാർഥികൾ ചേർന്ന് ഇരുവരെയും ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. മൂന്നു മണിക്കൂറോളം ക്ലാസ് മുറിയിൽ കുടുങ്ങിക്കിടന്ന ഇരുവരുടെയും ചിത്രങ്ങൾ വിദ്യാർഥികൾ മൊബൈൽ ഫോണിൽ പകർത്തി വാട്‌സ് അപ് ഗ്രൂപ്പുകളിലും മറ്റ് അധ്യാപകർക്കും അയച്ചു നൽകി. ഇതേ തുടർന്നു പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ പറഞ്ഞ് അയച്ച ശേഷം അധ്യാപകരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്‌കൂളിൽ അനധികൃതമായി അതിക്രമിച്ചു കയറിയതിനു അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ഇതേ തുടർന്നു രണ്ട് അധ്യാപകരെയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എഇഒയ്ക്കു റിപ്പോർട്ട് നൽകിയതായും സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.