രാജ്യത്തെ ഞെട്ടിച്ച ബാങ്കിംങ് തട്ടിപ്പ നടത്തിയ നീരവ് മോദി ബോളിവുഡ് നടിമാരുടെ ഇഷ്ടക്കാരന്‍. ബോളിവുഡി ഹോളിവുഡി സുന്ദരിമാര്‍ക്ക് വിലപിടിച്ച സമ്മാനങ്ങളും പാര്‍ട്ടികളും ഒരുക്കുന്നതില്‍ ഇദ്ദേഹം മുന്നിലായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11334 കോടിയുടെ തട്ടിപ്പു നടത്തിയ ശേഷം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് മുങ്ങിയിരിക്കുകയാണ് നീരവ്.
പ്രിയങ്കാ ചോപ്രയും ഐശ്യര്യാ റായിയുമടക്കമുള്ള നടിമാര്‍ ഇയാളുടെ കടുത്ത ആരാധകരാണ് എന്നാണ് കേള്‍ക്കുന്നത്.മോദി ഡിസൈന്‍ ചെയ്ത ആഭരണങ്ങളുടെ കടുത്ത ആരാധികയാണ് പ്രിയങ്ക ചോപ്ര.
വജ്രവ്യാപാരത്തിന്റെ ലോകതലസ്ഥാനമെന്ന് അറിയപ്പെടുന്ന ബല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇയാളുടെ ‘നീരവ് മോദി കലക്ഷന്‍സ്’ ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടേതടക്കം ഇഷ്ട ബ്രാന്‍ഡാണ്. ടൈറ്റാനിക് നായിക കെയ്റ്റ് വിന്‍സ്ലെറ്റ്, കൊക്കോ റോച്ച, നവോമി വാട്സ് തുടങ്ങി ഐശ്വര്യ റായി, പ്രിയങ്കാ ചോപ്ര, ലിസ ഹെയ്ഡന്‍ വരെയുള്ളവര്‍ നീരവ് മോദി രൂപകല്‍പ്പന ചെയ്ത വജ്രാഭരണങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
ഇന്ത്യയില്‍ തുടങ്ങിയ വജ്ര ബിസിനസ് ഇന്ന് ലോകമാസകലം വ്യാപിച്ചു കിടക്കുകയാണ്നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ടിന് 230 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്.ഇന്ത്യയില്‍ ഡല്‍ഹിയിലും മുംബൈയിലുമാണു വില്‍പ്പനശാലകള്‍ ഉള്ളതെങ്കില്‍ ലണ്ടന്‍, ന്യൂയോര്‍ക്ക്, ലാസ്വേഗാസ്, ഹവായി, സിംഗപ്പുര്‍, ബെയ്ജിങ്, മക്കാവു എന്നീ നഗരങ്ങളിലും വിപുലമായ ബിസിനസുണ്ട്.
11,334 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമത്തിന്റെ പിടി വീണെങ്കിലും ഏഷ്യയിലെ ഏറ്റവും ആഡംബരമായ ലേബല്‍ എന്നു പറയുന്നത് ഇപ്പോഴും നീരവ് മോദിയുടേത് തന്നെയാണ്. അഞ്ച് ലക്ഷം മുതല്‍ 50 കോടി വരെ വില വരുന്ന ഡയമണ്ട് പീസുകളാണ് നീരവ് മോദിയുടെ കളക്ഷനില്‍ പെടുന്നത്. ആഗോള തലത്തില്‍ ശ്രദ്ധ നേടിയ മോദി ബ്രാന്‍ഡിന്റെ അംബാസിഡര്‍മാരും ആഗോളതലത്തില്‍ അറിയപ്പെടുന്നവരാണ്. ജോദ്പൂരിലെ ഉമൈദ് ഭവനില്‍ വച്ച് നടന്ന ബ്രാന്‍ഡിന്റെ അഞ്ചാം വാര്‍ഷികാഘോഷം ആരുടെയും കണ്ണ് തള്ളിക്കുന്നതായിരുന്നു.
‘നീരവ് മോദി ചെയ്ന്‍ ഓഫ് ഓഫ് ഡയമണ്ട് ജ്യൂവലറിയുടെ ‘സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമാണ് ഇദ്ദേഹം. നാല്‍പത്തിയേഴുകാരനായ നീരവിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും സ്ഥാപനങ്ങളുണ്ട്. അറിയപ്പെടുന്ന ആഭരണവ്യാപാരിയും ഡിസൈനറുമാണ് ഇദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കി വളര്‍ന്ന ബിസിനസുകാരന്‍.
ഓസ്‌കര്‍,ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദികളിലും താരം മോദിയുടെ ആഭരണങ്ങള്‍ തന്നെയാണ് .പ്രിയങ്ക ചോപ്രയാണ് നിരവ് ജൂവലേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. 2016ല്‍ ന്യൂയോര്‍ക്കില്‍ നീരവ് തുടങ്ങിയ സ്റ്റോറിന്റെ ഉദ്ഘാടനത്തിന് നവോമി വാട്സ്, ലിസാ ഹെയ്ഡന്‍ തുടങ്ങിയ പ്രമുഖര്‍പങ്കെടുത്തിരുന്നു.
ലോക വജ്രവ്യാപാരത്തിന്റെ തലസ്ഥാനമായ ആന്റ് വെര്‍പ്പിലാണ് മോദി ജനിച്ചത്. മോദിയില്‍ വജ്രവ്യാപാരത്തിന്റെ ആദ്യ സ്ഫുരണങ്ങള്‍ വീഴ്ത്തിയതും ആ നഗരമായിരുന്നു. പിന്നീട് അമേരിക്കയില്‍ പഠനത്തിനായി പോയെങ്കിലും വജ്രവ്യാപാരമാണ് തന്റെ മേഖലയെന്നു തിരിച്ചറിഞ്ഞ മോദി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു.
തുടര്‍ന്ന് വജ്രവ്യാപാരത്തിലേക്ക് ചുവടുവച്ച മോദി മുംബൈ കേന്ദ്രമാക്കി ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനം തുടങ്ങി. 2014ല്‍ ആദ്യത്തെ പ്രമുഖ സ്റ്റോര്‍ ഡല്‍ഹിയില്‍ തുടങ്ങിയ മോദി പൊടുന്നനെയാണ് സാമ്രാജ്യം ലോകമാസകലം വ്യാപിപ്പിച്ചത്. തട്ടിപ്പുകഥകള്‍കള്‍ പുറത്തു വരുമെന്നു നേരത്തെ മനസിലാക്കിയ ഇയാള്‍ കുടുംബസമേതം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍.