തിരുവനന്തപുരം: ഇരുപത്തിമൂന്നു കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ലിംഗം നഷ്ടപ്പെട്ട സ്വാമിക്ക് ഇനി ജീവിതം കയ്പ്പു നിറഞ്ഞതാകും. ജനനേന്ദ്രിയം 99 ശതമാനവും മുറിഞ്ഞ ഇന് ആരെയും ലൈംഗികമായി ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ദുരുപയോഗപ്പെടുത്തി കൊണ്ടായിരുന്നു പെണ്‍കുട്ടി പ്രതികാരം ചെയ്തത്.
54 കാരനായ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിക്ക് ഇനി ജനനേന്ദ്രിയം കൊണ്ട് കാര്യമായ പ്രയോജനം ഒന്നുമുണ്ടാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ജനനേന്ദ്രിയം തുന്നിപ്പിടിപ്പിച്ചെങ്കിലും മൂത്രക്കുഴലും രക്തക്കുഴലുകളും പൂര്‍ണമായി മുറിഞ്ഞുപോയത് കൂട്ടിച്ചേര്‍ക്കാനായില്ല. എന്നാല്‍ സ്വാമി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴും സ്വാമിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. രക്തസ്രാവം നിലയ്ക്കാനുള്ള മരുന്നുകള്‍ നല്‍കിയശേഷം ഇന്നലെ രാവിലെയോടെയാണ് സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയത്.
സ്ഥലത്ത് പൊലീസ് എത്തുമ്പോള്‍ 90 ശതമാനത്തേളെം ഛേദിക്കപ്പെട്ട ലിംഗവും കൈയിലെടുത്ത് വലിയ ശബ്ദമുണ്ടാക്കിയ സ്വാമി വാഹനത്തില്‍ കയറാന്‍ പോലും മടിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസ് സ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയശേഷം ആശുപത്രിയുടെ അഞ്ചാം വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
വാര്‍ഡിലും തൊട്ടടുത്ത വാര്‍ഡിലുമുണ്ടായിരുന്നവര്‍ വിവരമറിഞ്ഞയുടനെ സ്വാമിയെ കാണാന്‍ ഓടിക്കൂടുകയായിരുന്നു. പെണ്‍കുട്ടിയാല്‍ ലിംഗം പോയ സ്വാമിയുടെ കിടപ്പ് കാണാന്‍ നിരവധിപേര്‍ എത്തിയപ്പോള്‍ സ്വാമി ഇടയ്ക്ക് നിയന്ത്രണം വിട്ട് അലറുകയും ചെയ്തതായ് വാര്‍ഡിലുണ്ടായിരുന്ന മറ്റ് ചില രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
ആശുപത്രിയില്‍ സ്വാമി നിയന്ത്രണം വിടുന്നുവെന്ന വാര്‍ത്തയും കാഴ്ച്ചക്കാരെ കുറച്ചില്ല. തന്റെ ചിത്രവും മറ്റും പകര്‍ത്താന്‍ ശ്രമിക്കുന്നതിലെ അസ്വസ്ഥതയാണ് സ്വാമി പ്രകടിപ്പിച്ചത്. പിന്നീട് അഞ്ചോളം പൊലീസുകാര്‍ അവിടെയെത്തി സ്വാമിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ പൊലീസ് നിയന്ത്രിക്കുകയും ചെയ്തു. ആശുപത്രി വാര്‍ഡില്‍ സ്വാമിക്ക് അടുത്തുള്ള ചിലര്‍ വലിയ കൗതുകത്തോടെയും സ്വാമിയെ നോക്കുന്നതും കാണാമായിരുന്നു. തന്നെ കാണാന്‍ ആളുകള്‍ കൂടുന്നുവെന്ന് മനസ്സിലാക്കിയ സ്വാമി ഒരു വശം ചരിഞ്ഞ് കിടക്കുകയും മറുകൈകൊണ്ട് മുഖം മറയ്ക്കുകയുമായിരുന്നു.