ആണ്‍പെണ്‍ വത്യാസമില്ലാതെ പ്രത്യേകിച്ച് കൗമാരക്കാരായ എല്ലാരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരു എന്നത് വേദനയാണെന്നും മാത്രമല്ല അതു വരുന്നവര്‍ക്ക് കടുത്ത മാനസിക വിഷമം കൂടിയാണത്. മുഖക്കുരു വൈറ്റ് ഹെഡ്‌സുമായാണ് വരുന്നതെങ്കില്‍ പറയുകയും വേണ്ട. ദുരിതം രണ്ട് മടങ്ങാകും. ബ്ലാക്ക് ഹെഡ്‌സുകള്‍ പോലെ തന്നെയാണ് വൈറ്റ് ഹെഡ്‌സും. അഴുക്കും പൊടിയും അടിഞ്ഞാണ് ഇവ പുറത്തേക്ക് വരുന്നത്. മുഖം തുടര്‍ച്ചയായി കഴുകുന്നത് ഇതിന് കുറച്ച് ആശ്വാസം നല്‍കുമെങ്കിലും നല്ല ഭക്ഷണ ക്രമീകരണവും വൃത്തിയുമാണ് മുഖക്കുരുവിനെ ഏറ്റവും ഫലപ്രദമായി തടയാന്‍ ആവശ്യം. നിലവില്‍ വിപണിയില്‍ അനേകം ക്രീമുകളും മരുന്നുകളും ലഭ്യമാണ് എ്ന്നാല്‍ അവയുടെ വിലയുടെ പകുതിപോലും ചിലവാകാതെ വീട്ടില്‍ നിന്ന് തന്നെ മുഖക്കുരു മാറാന്‍ ചില മരുന്നുകളുടെ പൊടിക്കൈകള്‍ ഉപയോഗിക്കാം.
1) ആവിപിടിയ്ക്കല്‍
ആവി പിടിക്കുന്നത് മുഖ ചര്‍മ്മത്തിന് ഏറെ ഗുണകരമാണ്. ഒന്നാമതായ മുഖം നല്ല തേജസ്സുള്ളതായും ഓജസ്സുള്ളതായും തോന്നും. മുഖംക്കുരുവും മറ്റ് ഉണ്ടാകാന്‍ അഴുക്കും പൊടിയും അടിയുന്ന സൂഷ്മ സുഷിരങ്ങള്‍ തുറക്കപ്പെടുകയും അഴുക്ക് പോവുകയും ചെയ്യും. ഇത് മുഖക്കുരുവും വൈറ്റ് ഹെഡ്‌സും ഉണ്ടാവുന്നത് തടയും. ആഴ്ചയില്‍ മൂന്ന് വട്ടമെന്ന നിലയില്‍ മുഖത്ത് ആവി പിടിച്ചാല്‍ നന്നായിരിക്കും.
2) നാരങ്ങാ നീര്
അസോര്‍ബിക് ആസിഡാല്‍ സമ്പുഷ്ടമായ നാരങ്ങ നീരിന് നിങ്ങളുടെ വൈറ്റ് ഹെഡ്‌സിനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സാധിക്കും. നന്നായി പിഴിഞ്ഞെടുത്ത നാരങ്ങയുടെ നീര് പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. നിങ്ങളുടെ മുഖം െ്രെഡ ആക്കി നിര്‍ത്താന്‍ നാരങ്ങനീരിന് കഴിയും. ഇത് മുഖക്കുരുവില്‍ നിന്നുള്ള പഴുപ്പ് അടക്കം മാലിന്യങ്ങള്‍ വലിച്ച് നീക്കി കളയും.
3) മഞ്ഞളും ആരിവേപ്പും
കുറച്ച് ആരിവേപ്പിലയെടുത്ത് പൊടിക്കുക. ഒപ്പം പച്ച മഞ്ഞളോ, മഞ്ഞള്‍പ്പൊടിയോ ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ ലേപനം മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു ശല്യം ഉണ്ടാവുകയേ ഇല്ല. മറ്റ് ചര്‍മ്മ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനും ഈ ചികല്‍സ രീതി അത്യുത്തമമാണ്.
4) പാലും ജാതിക്കയും
ജാതിക്കക്കുരു നന്നായി പൊടിച്ച് എടുക്കുക. ഒരു ബൗളില്‍ എടുത്തതിന് ശേഷം നാലില്‍ ഒന്ന് എന്ന രീതിയില്‍ പാല്‍ ഒഴിക്കുക. കട്ടിയില്‍ കുറുക്കി എടുത്ത് പുരട്ടണം. മുഖം മുഴുവന്‍ പുരട്ടുന്നത് നല്ലത്. മുഖക്കുരു ഭാഗങ്ങളില്‍ മാത്രമല്ല. കഴുത്തിലും മുഖത്തും പുരട്ടാം. ദിവസവും ഇത് തുടര്‍ന്നാല്‍ വൈറ്റ് ഹെഡ്‌സ് ഉണ്ടാവുകയേ ഇല്ല.
5) തേനും ഓട്‌സും
ഓട്‌സിന് വൈറ്റ് ഹെഡ്‌സും ബ്ലാക്ക് ഹെഡ്‌സും ഇല്ലാതാക്കാന്‍ കഴിയും. അല്‍പം ഓട്‌സ് എടുത്ത് തേനുമായി ചേര്‍ത്ത് സ്‌ക്രബ് പരുവത്തിലാക്കാണം. മുഖത്ത് നല്ലവണ്ണം തേച്ച് പിടിപ്പിക്കണം. വൃത്ത രീതിയില്‍ വേണം മുഖത്ത് മിശ്രിതം തേച്ച് പിടിപ്പിക്കാന്‍.
മുഖക്കുരുവില്‍ നിന്ന് രക്ഷനേടാന്‍ റെഡിമെയ്ഡ് ക്രീമുകളും ചര്‍മ്മ സംരക്ഷണ വസ്തുക്കളും ഉപയോഗിക്കുന്നതിന് പകരം ഈ അടുക്കള മരുന്നുകള്‍ ഉപയോഗിച്ച്് നോക്കൂ. ഫലം തീര്‍ച്ചയായും ലഭിക്കും.