![](https://dailyindianherald.com/wp-content/uploads/2016/01/rapell.jpg)
കൊച്ചി: ഹോംസ്റ്റേയുടെ മറവില്‍ കൊച്ചിയില്‍ വ്യാപകമായ രീതിയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും പെണ്‍വാണഭവും നടക്കുന്നതായി റിപ്പോര്‍ട്ട്. പൊലീസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍്ട്ട് തയ്യാറാക്കിയിരിക്കുന്നത്. അഞ്ഞൂറിലേറെ ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിയില്‍ അന്‍പതു ശതമാനത്തിനു മുകളില്‍ ഹോംസ്റ്റേകള്‍ക്കും ലൈസന്‍സില്ലെന്നു കണ്ടെത്തി. ഇന്നലെ മാത്രം പരിശോധന നടത്തിയ 150 ല്‍ 80 ഹോംസ്റ്റേകള്‍ക്കും ലൈസന്‍സില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
യുവാവിനൊപ്പം ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേയിലത്തെിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് പൊലീസിനു ഹോംസ്റ്റേകളുടെ മറവില്‍ നടക്കുന്ന ക്രൂരമായ പെണ്‍വാണിഭത്തിന്റെ കഥകള്‍ പുറത്തു വന്നത്. ഹോംസ്റ്റേകളുടെ മറവില്‍ വ്യാപകമായ രീതിയില്‍ സ്ത്രീകളെ എത്തിച്ചു നല്കുന്ന സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോര്‍ട്ട്കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (18), പട്ടാളം റോഡില്‍ അല്‍ത്താഫ് (20), വെളി സ്വദേശി ഇജാസ് (20), ഫിഷര്‍മെന്‍ കോളനിയില്‍ അപ്പു (20), ചന്തിരൂര്‍ കറുപ്പന് വീട്ടില്‍ സജു (20), നസ്റത്ത് കനാല്‍ റോഡില്‍ ക്ളിപ്റ്റന്‍ ഡിക്കോത്ത (18) എന്നിവരാണ് അറസ്റ്റിലായത്. പലപ്പോഴും കൊച്ചിയിലെ പല ഹോംസ്റ്റേകളുടെ മറവിലും നട്ന്ന പീഡനങ്ങളും ബലാത്സംഗങ്ങളും ഹോസ്റ്റേ ഉടമകള്‍ തന്നെ ഇടപെട്ടു ഒതുക്കിതീര്‍ക്കുകയായിരുന്നു. പൊലീസും കൊച്ചിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും എല്ലാം ഹോംസ്റ്റേകളുടെ മറവില്‍ നടക്കുന്ന ഈ അനാശാസ്യ പ്രവര്‍ത്തനത്തിനു ചുക്കാന്‍പിടിക്കുകയും ചെയ്തു.
രണ്ടു മാസം മുന്‍പുണ്ടായ ക്രൂരമായ സംഭവം ഇപ്പോള്‍ മാത്രമാണ് പുറംലോകത്തറിഞ്ഞത്. ഇതു തന്നെ കൊച്ചിയിലെ ഹോംസ്റ്റേ അധികൃതരും പൊലീസും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ഹോംസ്റ്റേകള്‍ക്കെതിരെ നടപടിയെടുക്കുമെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, മന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉടമസ്ഥതയിലുള്ള ഹോംസ്റ്റേകളില്‍ പൊലീസ് കൈ തൊടുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതം എന്താകുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്.