അധ്യാപകൻ അതിരുവിട്ടു; ഹോംവർക്ക് ചെയ്യാത്ത പെൺകുട്ടിയെ അധ്യാപകൻ ക്രൂരമായി ബലാത്സംഗം ചെയ്തു

ക്രൈം ഡെസ്‌ക്

ഭോപാൽ: അധ്യാപകൻ കാമഭ്രാന്താനായാൽ എന്തു സംഭവിക്കുമെന്നാണ് കഴിഞ്ഞദിവസം മധ്യപ്രദേശിൽ നടന്ന സംഭവം വ്യക്തമാക്കുന്നത്. ആറാം ക്ലാസുകാരിക്കു ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപകൻ നൽകിയ ശിക്ഷയെക്കുറിച്ചു കേട്ടാൽ പരിഷ്‌കൃത സമൂഹം നാണിക്കും. ബലാത്സംഗം ചെയ്യുകയാണ് അധ്യാപകൻ ആറു വയസു മാത്രം പ്രായമുള്ള കുട്ടിക്കു ശിക്ഷ വിധിച്ചത്. ഗുരുതരമായി മുറിവേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനെ അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധ്യപ്രദേശിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ബലാത്സംഗത്തിനിരയാകുന്ന ആറാമത്തെ പെൺകുട്ടിയാണ് ഇത്. ഭോപാലിൽനിന്ന് എൺപതു കിലോമീറ്റർ അകലെ കുർസ ഗ്രാമത്തിലാണു സംഭവം. ഇവിടെയുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണു പെൺകുട്ടി. ഇരുപത്തിമൂന്നു വയസുകാരനായ സത്യനാരായൺ വെർമ എന്ന അധ്യാപകനാണ് മനുഷ്യത്വത്തിനു നിരക്കാത്ത ക്രൂരത കാട്ടിയത്.

ഹോം വർക്ക് ചെയ്യാത്തതിന് ശിക്ഷയായി സ്‌കൂളിന്റെ പിന്നിലെ മുറ്റത്തേക്കു പോകാൻ കുട്ടിയോടു പറയുകയായിരുന്നു. പിന്തുർന്നെത്തിയ കുട്ടിയെ അധ്യാപകൻ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ പെൺകുട്ടിക്കു രക്തസ്രാവമുണ്ടാകുന്നത് അമ്മ കണ്ടെത്തി കാര്യം ചോദിക്കുയായിരുന്നു. പെൺകുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രാമമുഖ്യനെക്കൂട്ടി മാതാപിതാക്കൾ പൊലിസിൽ പരാതി നൽകുകയായിരുന്ന

Top