ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തിട്ടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ്

ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ഭര്‍ത്താവ്. ഹണിപ്രീത് ഇന്‍സാനെ ഗുര്‍മീത് സിംഗ് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഹണിപ്രീത് ദത്തുപുത്രിയല്ലെന്നുമാണ് വെളിപ്പെടുത്തല്‍. ഗുര്‍മീതിനൊപ്പം ഹണിപ്രീതിനെ നഗ്നയായി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്‍റെ ജീവനെക്കുറിച്ച് പേടിയുണ്ടെന്നും തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് വിശ്വാസ് ഗുപ്ത ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റാം റഹീം സിംഗിനെക്കുറിച്ചും ദത്തുപുത്രിയെന്ന് അവകാശപ്പെടുന്ന ഹണിപ്രീതിനെക്കുറിച്ചും നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തുന്നത്. ഹണിപ്രീതിനെ നിയമപരമായി ഗുര്‍മീത് ദത്തെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തിയ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത തന്‍റെ ഭാര്യയായിരിക്കെ ഹണിപ്രീത് ഗുര്‍മീതിനൊപ്പമായിരുന്നു രാത്രിയില്‍ കഴിഞ്ഞിരുന്നതെന്നും സിംഗിനൊപ്പം ഹണിപ്രീതിനെ നഗ്നയായി കണ്ടിരുന്നുവെന്നും സംഭവം പുറത്തുപറയാതിരിക്കാന്‍ വേണ്ടി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിശ്വാസ് പറയുന്നു. റാം റഹീം എപ്പോഴും ഒരു പെട്ടി നിറയെ ആയുധങ്ങളുമായാണ് നടക്കാറുള്ളതെന്നും കൊലചെയ്യപ്പെടുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് ദേരയില്‍ നിന്ന് പഞ്ച്കുളയില്‍ നിന്ന് രക്ഷപ്പെടാന്‍ സിംഗിനെ സഹായിച്ചതെന്നും വിശ്വാസ് പറയുന്നു. ഗുര്‍മീത് ശക്തനാണെന്നും ജയിലില്‍ കഴിയുമ്പോള്‍ പോലും തന്‍റെ ജീവന് സുരക്ഷയില്ലെന്നും വിശ്വാസ് കൂട്ടിച്ചേര്‍ക്കുന്നു. കടുത്ത തലവേദനയും പുറം വേദനയും ഉണ്ട് തനിക്ക്. അതുകൊണ്ട് ഉഴിച്ചിലുകാരിയും ഫിസിയോ തെറാപ്പിസ്റ്റുമായ ഹണിപ്രീതിനെ കൂടെ താമസിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഗുര്‍മീത് റാം റഹീം സിങ് കോടതിയെ സമീപിച്ചിരുന്നു.

ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top