വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ജിം ട്രെയിനര്‍. ഹണിപ്രീതിന്‍റെ ആരാധനാപാത്രം മോഡലും സിനിമാതാരവുമായ കത്രീന കൈഫാണെന്നും താരത്തെപ്പോലെ സീറോ സൈസിലെത്താനുള്ള ശ്രമത്തിലാണ് ഹണിപ്രീതെന്നുമാണ് ജിം ട്രെയിനറുടെ വെളിപ്പെടുത്തല്‍. ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് ഒരിക്കല്‍പ്പോലും തന്‍റെ ഏഞ്ചല്‍ ബോളിവുഡ് താരം കത്രീന കൈഫിനെപ്പോലെയാവുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും അവര്‍ ജിം ട്രെയിനര്‍ ചൂണ്ടിക്കാണിക്കുന്നു. വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിന്‍റെ വളര്‍ത്തുമകള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം ജിം തയ്യാറാക്കിയിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പരിശീലകരാണ് ജിമ്മിലുള്ളതെന്നും റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂറിലധികം ജിമ്മില്‍ ചെലവഴിക്കുന്ന ഹണിപ്രീത് ഡയറ്റ് പ്ലാനിലാണ് ജീവിക്കുന്നതെന്നും ട്രെയിനര്‍ ചൂണ്ടിക്കാണിക്കുന്നു. താരത്തെപ്പോലെ സീറോ സൈസാവാനുള്ള ശ്രമത്തിലാണ് ഹണിപ്രീതെന്നും അതിനായി മണിക്കൂറുകള്‍ നീണ്ട പരിശീലനവും നൃത്താഭ്യാസവും നടത്തുന്നുണ്ടെന്നുമാണ് ജിം ട്രെയിനറുടെ വെളിപ്പെടുത്തല്‍. കത്രീനയുടെ ധൂം 3യിലെ പാട്ടിനൊത്താണ് ഹണിപ്രീത് ചുവടുവെയ്ക്കുന്നതെന്നും ട്രെയിനര്‍ വെളിപ്പെടുത്തുന്നു. ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹണിപ്രീത് 24 മണിക്കൂറും ജിമ്മില്‍
Tags: honey gym