പ്രിയതമക്ക് വേണ്ടി മരിക്കുവരെ ഇണചേരുന്ന ആണിന്റെ ത്യാഗം ! ഹണിമൂണോടെ ജീവന്‍ ഹോമിക്കുന്ന പുരുഷായുസ്.ഹണിമൂണ്‍ പൊതുവേ ആളുകള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാക്കാണ്. വിവാഹശേഷം നവദമ്പതികളുടെ ഉല്ലാസകാലമാണ് ഹണിമൂണ്‍. എന്നാല്‍ സ്വന്തം ഇണയുടെ സന്തോഷത്തിന് വേണ്ടി ജീവന്‍ വെടിയേണ്ടി വരുന്ന ആണ്‍ തേനീച്ചയുടെ ത്യാഗത്തിന്റെ കഥയാണ് ഹണിമൂണ്‍ എന്ന വാക്കിന് ആധാരം.സംഭവം ഇങ്ങനെയാണ്. നല്ല നിലാവുള്ള രാത്രിയില്‍ ഇണയെ ആകര്‍ഷിക്കാന്‍ റാണി തേനീച്ച നൃത്തം ചെയ്ത് നിലാവിനെ ലക്ഷ്യമാക്കി പറക്കും. അപ്പോള്‍ ഒരുകൂട്ടം ആണ്‍ തേനീച്ചകള്‍ റാണി തേനീച്ചയ്ക്ക്പിന്നാലെ പറക്കും. വളരെ ഉയരത്തിലേയ്ക്ക് പറക്കുന്ന റാണിയുടെ അടുത്തെത്താന്‍ പോലും അധികം ആണ്‍ ഈച്ചകള്‍ക്കും കഴിയില്ല. കൂട്ടത്തില്‍ ബലവാനായ ഈച്ച ഒഴികെ എല്ലാരും ചിറകൊടിഞ്ഞ് മരണത്തിന് കീഴടങ്ങും.
ഉയരങ്ങളില്‍ച്ചെന്ന് റാണിക്കരികിലെത്തുന്ന ആണ്‍ ഈച്ചയുമായി റാണി അന്തരീക്ഷത്തില്‍ വെച്ചുതന്നെ ഇണചേരുന്നു. ഇണചേരുന്ന സമയത്ത് ആണ്‍ ഈച്ചയില്‍നിന്നുള്ള ബീജം റാണി ഈച്ചയുടെ ശരീരത്തിലുള്ള പ്രത്യേക അറയില്‍ ശേഖരിക്കപ്പെടുന്നു, ആണ്‍ ഈച്ചയുടെ ശരീരത്തില്‍നിന്നും ബീജംമുഴുവനും റാണി ഊറ്റി എടുത്തതിന്റെ ഫലമായി ആണ്‍ ഈച്ചയുടെ ജീവന്‍ പോകുന്നു.തന്റെ ഇണയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ജീവന്‍ വെടിയേണ്ടിവരുന്ന ആണ്‍ ഈച്ചകളുടെ ത്യാഗമാണ് ശരിയ്ക്കും മധുവിധുവിന് പിന്നിലുള്ളത്