എല്ലാം വെളിപ്പെടുത്തി ഹണി രംഗത്ത്

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമുമായി, അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് തനിക്ക് ഉള്ളതെന്ന് ഹണിപ്രീത് ഇൻസാൻ. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. ഒളിവിൽ കഴിയുന്ന ഹണിപ്രീതി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുർമീത് റാം റഹീമിന്‍റെ അറസ്റ്റിനു ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു. ഇവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ് അതിനിടെയാണ് ഹണിപ്രീത് അഭിമുഖം നൽകിയത്. കഴിഞ്ഞ 36 ദിവസമായി ഒളിവിലുള്ള ഹണിപ്രീതിനെ, ഹരിയാന സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഗുർമീതിന്‍റെ അറസ്റ്റിനു ശേഷമുണ്ടായ കലാപത്തിന് നേതൃത്വം നൽകിയത് താനാണെന്ന വാർത്തകൾ തെറ്റാണെന്നും അനിഷ്ട സംഭവങ്ങൾ നടക്കുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. കലാപത്തിന് ചുക്കാൻ പിടിച്ചത് താനാണെന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളതെന്നും ഹണി പ്രീത് ചോദിച്ചു. അച്ഛനും മകളും തമ്മിലുള്ള പരിശുദ്ധമായ ബന്ധത്തെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കരുതെന്നും തന്‍റെ മുൻ ഭർത്താവാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

ദേരാ ആസ്ഥാനത്ത് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നും അവിടെ നിന്ന് അസ്ഥികൂടങ്ങൾ കണ്ടെടുത്തെന്നുമുള്ള തരത്തിൽ പുറത്തു വരുന്ന വിവരങ്ങൾ ശുദ്ധ അസംബന്ധമാണ്. ഇതിനൊക്കെ എന്തെങ്കിലും തെളിവുകളുണ്ടോ? തന്‍റെ പിതാവ് തീർത്തും നിരപരാധിയാണ്- ഹണിപ്രീത് പറഞ്ഞു. നിയമോപദേശം ലഭിച്ചതിനു ശേഷം താൻ കോടതിയിൽ ഹാജരാകുമെന്നും നിയമ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും പറഞ്ഞ ഹണിപ്രീത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വിശ്വസിക്കരുതെന്ന് അനുയായികളോട് അഭ്യർഥിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top