റെഡ് കളര്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് ഹണി റോസ്. മലയാളം- തെലുങ്ക്- തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് നടിയാണ് ഹണിറോസ്. 1991 മെയ് 9ന് തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്ത് ജനനം. വര്‍ക്കി- റോസ്‌ലി എന്നിവരാണ് മാതാപിതാക്കള്‍. മൂലമറ്റത്തെ എസ്.എച്ച്.ഇ.എം ഹൈസ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

2005ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ടമുതല്‍ കനവെട എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മലയാള ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ചെയ്ത ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം സിനിമാലോകത്ത് ഹണി റോസിനെ പ്രശസ്തയാക്കി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളസിനിമയില്‍ മാത്രമല്ല തെലുങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഹണി റോസ്. അതിനൊപ്പം തന്നെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും ഹണി റോസ് നിറസാന്നിധ്യമാണ്. ഓരോ വേദിയും തന്റെ ഫാഷന്‍ പരീക്ഷണശാല കൂടിയാണ് ഹണിക്ക്. ഓരോ തവണയും ഹണി പ്രത്യക്ഷപ്പെടുന്നത് ഗ്ലാമറസ്സ് ഹോട്ട് ലുക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹണി എല്ലാ പുതിയ ഫോട്ടോഷൂട്ടുകളും ഫാഷന്‍ പരീക്ഷണങ്ങളും അതിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ റെഡ് കളര്‍ ഔട്ട് ഫിറ്റില്‍ ഹോട്ട് ലുക്കിലെത്തി ഞെട്ടിച്ചിരിക്കുകയാണ് ഹണി റോസ്. ബാലുശ്ശേരിയില്‍ പുതുതായി ആരംഭിച്ച മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് ചുവപ്പ് ഔട്ട് ഫിറ്റില്‍ ഹണി റോസ് എത്തിയത്.

ഈ അടുത്ത കാലത്തായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് നടി ഹണി റോസ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം പല സംരംഭങ്ങളുടെയും ഉദ്ഘാടകയായി ഹണി റോസ് എത്തിയിരുന്നു. ഇതിന്റെ പേരില്‍ നിരവധി ട്രോളുകളും താരം നേരിട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും ഗൗരവമാക്കാതെ സിനിമയില്‍ സജീവമായി തുടരുകയാണ് പ്രിയ താരം. മോണ്‍സ്റ്റര്‍ ആണ് ഹണി ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. നന്ദമുരി ബാലകൃഷ്ണ നായകനായ ‘വീര സിംഹ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ഹണി റോസ് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

Top