ന്യൂഡല്‍ഹി: സംസ്ഥാനത്തെ മന്ത്രിമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ മാധ്യമ പ്രവര്‍ത്തകന്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരെ സംഘടിപ്പിച്ചത് ജയിലില്‍ നിന്നും. ഡല്‍ഹിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് വെളിപ്പെടുത്തിയത്. പെണ്‍വാണിഭ സംഘങ്ങളില്‍ പെടുന്ന വിദേശ വനിതകളെ ജയിലില്‍ നിന്നും റിമാന്‍ഡില്‍ ഇറക്കിയാണ് ഇവരെ ഉപയോഗിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയത് ഇവരെ ഉപയോഗിച്ചായിരുന്നു. ഈ ചിത്രങ്ങള്‍ ആദ്യം പുറത്ത് വിട്ടത് ഈ വിവാദ മാധ്യമ പ്രവര്‍ത്തകന്റെ വാര്‍ത്താ സൈറ്റിലായിരുന്നു. ദേശിയ രാഷ്ട്രീയത്തില്‍ ഏറെ വിവാദമുയര്‍ത്തിയ ഹണിട്രാപ്പായിരുന്നു ഈ സംഭവം.
കേരളത്തിലെ രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ നേതാക്കളുമാണ് ഇയാളുടെ വലയില്‍ കുടുങ്ങിയത്. പക്ഷെ കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകയായി എത്തിയത് പത്തനംതിട്ട സ്വദേശിനിയായ യുവതിയായിരുന്നു. ഇവര്‍ക്കും മാധ്യമ പ്രവര്‍ത്തനവുമായ യാതൊരു ബന്ധവുമില്ലെന്ന് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ സക്ഷ്യപ്പെടുത്തുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന യുവതി ഒരു സുപ്രഭാതത്തില്‍ മാധ്യമ പ്രവര്‍ത്തകയായി പ്രത്യക്ഷപെടുകയായിരുന്നു.
ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് ജീവനാംശത്തിനായി കേസ് നടത്തുന്നതിനിടയിലാണ് ഹണിട്രാപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ കുടുക്കാന്‍ കേരളത്തിലെത്തിയത്. സംഭവം വിവാദമായതോടെ വിവാദ മാധ്യമ പ്രവര്‍ത്തകന്‍ തുടങ്ങിയ വാര്‍ത്താ സൈറ്റില്‍ ന്യൂസ് എഡിറ്ററായി ഈ യുവതിയെ നിയമിച്ച് സംരക്ഷിക്കുകയായിരുന്നു. ഇവര്‍ മാധ്യമ പ്രവര്‍ത്തകയല്ലെന്ന് പത്താനാപുരത്തെ അയല്‍വാസികളും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണെന്ന വിവരം മാത്രമേ ഇവര്‍ക്കും അറിയൂ. മാതാവും കുഞ്ഞിനുമൊപ്പമാണ് ഇവര്‍ ഡല്‍ഹിയില്‍ താമസിക്കുന്നത്. ഇടയ്ക്കിടെ നാട്ടില്‍ എത്താറുണ്ടെന്നും സമീപ വാസികള്‍ പറഞ്ഞു.
തിരുവനന്തപുരത്തെ ഒരു വനിതാ ഹോസ്റ്റലില്‍ താമസിച്ചാണ് ഇവര്‍ ഗൂഢാലോടചന നടത്തിയിരുന്നതെന്ന് തെളിയിക്കുന്ന ഓഡിയോ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. എല്ലാ ദിവസം ഈ യുവതിക്ക് മദ്യവും ഭക്ഷണവുമെത്തിക്കാന്‍ വരെ ആളെ ഏര്‍പ്പാടാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തി ഫോണ്‍ റെക്കോര്‍ഡ് ചെയ്തകാര്യങ്ങള്‍ ലീക്കായ ഓഡിയോ ടേപ്പില്‍ വെളിപ്പെട്ടിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കുടുതല്‍ തെളിവുകള്‍ പുറത്ത് വന്നേക്കും