തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെതിരായ വ്യാജ പരാതിയില്‍ ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കി. നാരദ എഡിറ്റര്‍ മാത്യുസാമുവലിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ് നാരദയുടെ ഡയറക്ടറായ വനിതയെ കൊണ്ട് മാധ്യമ പ്രവര്‍ത്തകനായ ബൈജു ജോണിനെതിരെ വ്യാജ പരാതി നല്‍കിയതെന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടുന്നു.
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അസ്ഖര്‍ അലി പാഷ ഐഎഎസ്, മറ്റ് ഉന്നതരായ രാഷ്ട്രീയക്കാര്‍ എന്നിവരെ പത്തനംതിട്ട സ്വദേശിനിയും ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ യുവതിയെ ഉപയോഗിച്ച് ഹണിട്രാപ്പില്‍ കുടുക്കി അഞ്ച് കോടി തട്ടിയെടുത്തുവെന്ന വാര്‍ത്ത് 2016 ജനുവരിയിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് സംബന്ധിച്ച് അന്നത്തെ ഡിജിപിയക്ക് പരാതി ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം അട്ടിമറിയ്ക്കുകയായിരുന്നു. പിന്നീട് നാരദയില്‍ നിന്ന് ഈ ഹണിട്രാപ്പ് വീഡിയോകള്‍ ചോരുകയും ചെയ്തതോടെ ഹണിട്രാപ്പ് നടന്നുവെന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചു.
ഇത് കൂടാതെ നാരദയിലെ വനിതാ ജേണ്‍ലിസ്റ്റ് ട്രെയിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്തയും തെളിവു സഹിതം ബൈജുജോണ്‍ നല്‍കിയിരുന്നു. ഈ വാര്‍ത്തയ്‌ക്കെതിരെയും ഹണിട്രാപ്പ് നടന്നിട്ടില്ലെന്നും തെറ്റായ വാര്‍ത്തായാണെന്നും കാണിച്ച് അഞ്ച് കോടി നഷ്ട പരിഹാരമാവശ്യപ്പെട്ട് വക്കീല്‍ നോട്ടിസും മാത്യുസാമുവല്‍ അയച്ചു. ഭീഷണിപ്പെടുത്തിയും കേസില്‍ കുടുക്കിയും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. എന്നാല്‍ തുടര്‍ന്നും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് വനിതയെ കൊണ്ട് വ്യാജ പരാതി നല്‍കിയത്.
നാരദയിലെ ഹണിട്രാപ്പ് ദൃശ്യങ്ങള്‍ മോഷ്ടിച്ചെന്നും യുവതിയെ നിരനന്തരമായി ശല്ല്യം ചെയത് രണ്ട് കോടി ആവശ്യപ്പെട്ടെന്നുമാണ് പരാതിക്കാരി പറയുന്നത്. പരാതിക്കാരിയെ കുറിച്ചും നല്‍കിയ പരാതിയുടെ സത്യാവസ്ഥയെ കുറിച്ചും വിശദമായ ഉന്നതല അന്വേഷണം നടത്തണം. ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ച് കോടി തട്ടിയ സംഭവവും ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഉന്നതല ഏജന്‍സികള്‍ അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തണം. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ തെറ്റായ പരാതി സ്ത്രിയെ കൊണ്ട് നല്‍കി കള്ളക്കേസില്‍ കുടുക്കാനാണ് നീക്കം നടത്തിയത്. ഇത് ഗൗരവമായി കണ്ട് വ്യാജ മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതി ഉന്നതല അന്വേഷണ നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം.
അഴിമതിക്കെതിരെ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ മാധ്യമ പ്രവര്‍ത്തക എന്നാണ് പരാതിക്കാരി അവകാശപ്പെടുന്നത്. എന്നാല്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായി ഇവര്‍ക്ക് മാധ്യമ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല. ഇവര്‍ ഡല്‍ഹിയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നടത്തിയ ബ്ലു ബ്ലാക് മെയിലിന്റെ വിശദാംശങ്ങളും ഇവരെ ഉപയോഗിച്ച് പണമുണ്ടാക്കുന്ന മാത്യുസാമുവലിന്റെ സാമ്പത്തീക ഇടപാടുകളും സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.