11 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യം: പിന്നെ വിവാഹ മോചനം; എല്ലാം തകര്‍ത്തത് പപ്പാജിയുടെ വരവ്

ഹണിപ്രീതിന്‍റെ ദാമ്പത്യ ജീവിതത്തില്‍ വില്ലനായത് ഗുര്‍മീതിന്‍റെ കടന്നുവരവെന്ന് റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞ് 11 വര്‍ഷം ഇരുവരും സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നതെന്നും ഗുര്‍മീതിന്‍റെ കടന്നുവരവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെ ഹണിപ്രീത് ബന്ധത്തില്‍ നിന്ന് അകന്നത് ബന്ധുക്കളെയും അമ്പരിപ്പിച്ചിരുന്നു. 39 ദിവസത്തെ അ‍ജ്ഞാത വാസത്തിന് ശേഷം ഒക്ടോബര്‍ മൂന്നിനാണ് ഹണിപ്രീത് ഹരിയാണ പോലീസില്‍ കീഴ‍ടങ്ങുന്നത്. ഹണിപ്രീത് കീഴടങ്ങുമെന്നോ കോടതിയിൽ സമീപിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹണിപ്രീത് ചൊവ്വാഴ്ച പോലീസില്‍ കീഴടങ്ങിയത്. ഹണി പ്രീതിന്റെ ജാമ്യ ഹർജി സെപ്റ്റംബർ 27 ദില്ലി ഹൈക്കോടതി തളളിയിരുന്നു. ഇതോടെയാണ് കീഴടങ്ങുമെന്ന് വ്യക്തമാക്കിയത്. സിര്‍സയിലും പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലായി ആഗസ്റ്റ് 25നുണ്ടായ അക്രമസംഭവങ്ങളിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

1999ല്‍ വിവാഹിതരായ ഹണിപ്രീതും വിശ്വാസ് ഗുപ്തയും 11 വര്‍ഷം സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നുവെന്നാണ് വിശ്വാസിന്‍റെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. പ്രിയങ്ക തനേജ എന്ന ഹണിപ്രീത് തങ്ങള്‍ക്ക് സാധാരണ മരുമകളായിരുന്നുവെങ്കിലും 2009 ലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നതെന്നുമാണ് വെളിപ്പെടുത്തല്‍. വിവാഹ ശേഷം ഇരുവരുടേയും ഹണമൂണ്‍ മണാലിയില്‍ ആയിരുന്നുവെന്നും അന്നത്തെ ഫോട്ടോകളില്‍ അതിന് തെളിവാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. പരസ്പരം സ്നേഹിച്ചിരുന്ന ഇരുവരും വളര സന്തോഷത്തോടെയാണ് കഴി‍ഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരുമിച്ച് ജീവിച്ചിരുന്ന 11 വര്‍ഷവും ആസ്വദിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിനെ രണ്ടാം ഭര്‍ത്താവായി സ്വീകരിച്ചതോടെ ഹണിപ്രീത് ഒരിക്കലും മടങ്ങിവന്നില്ലെന്നും വിശ്വാസിന്‍റെ ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തിന് മുമ്പ് ഹണിപ്രീത് ഗുര്‍മിതിന്‍റെ അനുയായി ആയിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിശ്വാസ് ഗുപ്ത- ഹണിപ്രീത് വിവാഹം ഉറപ്പിച്ചത് ഗുര്‍മീത് സിംഗായിരുന്നുവെന്നും ഫത്തേബാദില്‍ ടയര്‍ കട നടത്തിയിരുന്ന ഹണിപ്രീതിന്‍റെ മുത്തച്ഛനെ ഇക്കാര്യം അറിയിച്ചതും ഗുര്‍മീത് ആയിരുന്നുവെന്നാണ് മഹേന്ദ്ര ഗുപ്ത വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top