സിനിമാ ഡെസ്‌ക്
ചെന്നൈ: മലയാളം അടക്കമുള്ള വിവിധ സിനിമാ മേഖലകളിലെ പ്രധാന ചർച്ചാ വിഷയം. ഹോളിവുഡ് നടിമാർ അടക്കമുള്ളവർ തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽമീഡിയയിലുടെയും മാധ്യമങ്ങളിലുടെയും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് മറ്റൊരു നടി സംവിധായകൻ തന്നെ കിടപ്പറയിലേയ്ക്കു ക്ഷണിച്ചതായി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ തെളിവു സഹിതം അത്തരത്തിലൊരു ചൂഷണത്തിന്റെ കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ടിവി താരം സുലഗ്ന ചാറ്റർജി. സംവിധായകനു വേണ്ടി ഒരു ഏജന്റ് തന്നെ സമീപിച്ചതായും അഡ്ജസ്റ്റ്മെന്റിനു തയ്യാറാണോ എന്നു ചോദിച്ചതായുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ആരോപണം ഉന്നയിച്ചതിനൊപ്പം ഏജന്റുമായി നടന്ന സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും സുലഗ്ന പുറത്തുവിട്ടു.
ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവൻ പണവും നൽകി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതിൽ താത്പര്യമുണ്ടോ, എന്നായിരുന്നു ചോദ്യം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്ന പറഞ്ഞപ്പോൾ എനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നായി ഇടനിലക്കാരൻ. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് പിന്നെ മുഖത്തടിച്ചപോലെ മറുപടി കൊടുത്തു നടി. ഇറ്റ്സ് ഓക്കെ ഡിയർ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരൻ. ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് സുലഗ്ന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.
പ്രശസ്തി ആഗ്രഹിച്ചല്ല താൻ ഈ പോസ്റ്റിട്ടതെന്ന് സുലഗ്ന പറയുന്നു. ഒരു വർക്കിനുവേണ്ടിയാണ് ഈ ഏജന്റിന് നമ്പർ കൊടുത്തത്. എന്നാൽ, അതാരാണെന്ന് ഞാൻ ഓർക്കുന്നില്ല. ബോളിവുഡിലെ ഒരു നടനൊപ്പമുള്ള ഒരു പരസ്യത്തിനുവേണ്ടിയാണ് ഇയാൾ മെസ്സേജ് അയച്ചത്. ഓഫർ കേട്ടപ്പോൾ എനിക്ക് ആദ്യം സന്തോഷമാണ് ഉണ്ടായത്. ഒരു ദിവസത്തെ ഷൂട്ടിങ്ങേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ സ്‌ക്രീൻ ടെസ്റ്റാണെന്നാണ് ആദ്യം വിചാരിച്ചതെന്നും സുലഗ്ന പറയുന്നു.