തിളക്കുന്ന വെള്ളത്തിലെ യുവാവിന്റെ കുളി വൈറല്‍

അടുപ്പില്‍ വെച്ച തിളക്കുന്ന ചൂട് വെള്ളത്തില്‍ കുളിച്ചാലോ. ഫിലിപ്പൈന്‍സില്‍ അങ്ങനെയൊരു രീതിയുണ്ട്. ഫിലിപ്പൈന്‍സില്‍ ഒരു യുവാവ് കുളിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. നന്നായി തീയുള്ള അടുപ്പിന് മുകളില്‍ വലിയൊരു പാത്രത്തിലെ തിളക്കുന്ന വെള്ളത്തിലാണ് യുവാവിന്റെ കുളി. എന്നാല്‍ ചിത്രം കണ്ട് എല്ലാവരും ആദ്യമൊന്നും ഞെട്ടിയെങ്കിലും പിന്നീടത് മറി. എന്നാല്‍ തീയുടെ മുകളില്‍ തിളയ്ക്കുന്ന വെള്ളത്തിലെ കുളി വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ടിബിയാവോ എന്ന സ്ഥലത്താണ് ഈ തിളച്ച വെള്ളത്തിലെ കുളി ടൂറിസ്റ്റുകള്‍ക്കായി നടക്കുന്നത്.

പണ്ട് പഞ്ചസാര മില്ലുകളില്‍ ഉപയോഗിച്ചിരുന്ന ‘കാവ’യിലാണ് ഈ തീക്കുളി. വലിയ പാത്രം എന്നാണ് കാവ എന്ന വാക്കിന്റെ അര്‍ത്ഥം. സമീപത്തുള്ള അരുവിയിലെ വെള്ളമാണ് കാവയില്‍ നിറയ്ക്കുന്നത്. ഔഷധഗുണമുള്ള ചെടികളും ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളുമൊക്കെ വെള്ളത്തിലിടും. മരവും കരിയുമൊക്കെ ഉപയോഗിച്ചാണ് തീ പിടിപ്പിക്കുന്നത്. തീ നിയന്ത്രിക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി സഞ്ചാരികളാണ് ഈ സ്‌പെഷ്യല്‍ കുളി ആസ്വദിക്കാന്‍ എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top