ലഖ്നോ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി മണിക്കൂറുകള്‍ക്കകം ദമ്പതികള്‍ വിഷം കഴിച്ചു മരിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദര്‍ശ് (25), ത്രിലോകി (45) എന്നിവരാണ് അറസ്റ്റിലായത്.
30കാരനായി യുവാവും 27കാരിയായ ഭാര്യയുമാണ് വിഷം കഴിച്ചത്. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ ഗൊരഖ്പൂരിലെ ആശുപത്രിയിലാണ് മരിച്ചതെന്ന് ബസ്തി എസ്.പി ഗോപാല്‍ കൃഷ്ണ പറഞ്ഞു.
സെപ്തംബര്‍ 20, 21 തിയതികളില്‍ രാത്രിയില്‍ ഭാര്യയെ രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തതായി ദമ്പതികളുടെ ബന്ധുക്കള്‍ ആരോപിച്ചു. മരിക്കുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത വീഡിയോയില്‍ കുറ്റക്കാരായ രണ്ടുപേരുടെയും പേരുകള്‍ ദമ്പതികള്‍ പരാമര്‍ശിച്ചിരുന്നു. മരിച്ച ദമ്പതികള്‍ക്ക് എട്ടും ആറും വയസുള്ള രണ്ട് ആണ്‍കുട്ടികളും ഒരു വയസുള്ള പെണ്‍കുട്ടിയുമാണുള്ളത്.