റാസര്‍ഖൈമ കടല്‍ തീരം മുഴുവന്‍ കറുത്തു….ലക്ഷോപലക്ഷം പക്ഷികളുടെ സംഗമം ദുരന്തത്തിനുള്ള മുന്നോടിയോ സോഷ്യല്‍ മീഡിയ ആശങ്ക വിതറുന്നുവോ?

റാസല്‍ഖൈമ: സോഷ്യല്‍ മീഡീയയില്‍ ചര്‍ച്ചയാകുന്ന കടല്‍കാക്കളുടെ കൂട്ടസംഗമത്തിന് പിന്നിലെന്ത്? അല്‍ മര്‍ജാന്‍ ദ്വീപില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറന്നിറങ്ങിയതകായിരന്നു ലക്ഷോപലക്ഷം വരുന്ന ഈ ദേശാടനപക്ഷികള്‍. കൂട്ടമായത്തെുന്ന പക്ഷികള്‍ കടലിന് മുകളില്‍ വന്‍ വ്യൂഹമായി തന്നെ ഇവര്‍ തമ്പടിച്ചു. ആയിരത്തോളം വരുന്ന പക്ഷികൂട്ടങ്ങള്‍ മാത്രമായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ വിരുന്നത്തെിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി ഏകദേശ കണക്ക് പറയാന്‍ കഴിയാത്ത വിധം കടല്‍ പക്ഷികള്‍ പറന്നിറങ്ങുന്നതാണ് ആകാംക്ഷയുളവാക്കുന്ന ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പലരും അതില്‍ ആശങ്കപ്പെട്ടു.

വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനയാണ് ഇതെന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൊഴുത്തത്. പ്രഭാതത്തിലും വൈകുന്നേരം നാല് മണിയോടെയുമാണ് അല്‍മര്‍ജാന്‍ ദ്വീപില്‍ ദേശാടനപക്ഷികളുടെ വരവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അരമണിക്കൂറോളം തീരങ്ങളില്‍ വട്ടമിട്ട് പറന്ന ശേഷം വന്ന ദിക്കുകളിലേക്ക് തന്നെ മടങ്ങുകയാണ് പക്ഷികളുടെ രീതി. മുട്ടയിടാനും മറ്റും മറ്റൊരു ദേശത്തേക്ക് പറക്കുന്ന പക്ഷികളാണ് ദേശാടനപക്ഷികള്‍. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടാണ് ഇവയുടെ ദേശാടനം നടക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലാഹപക്ഷികളുടെയും രാജഹംസങ്ങളുടെയും ദേശാടനം കാളിദാസ കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധേയമാണ്. ലക്ഷകണക്കിന് വരുന്ന ദേശാടനപക്ഷികൂട്ടങ്ങളുടെ സഞ്ചാരം സാധാരണയായി കാനഡ, അമേരിക്ക, മെക്സിക്കോ, ബ്രസീല്‍, കൊളമ്പിയ, വെനിസ്വല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവരുന്നത്.

ശൈത്യമത്തെിയാല്‍ റാസല്‍ഖൈമയിലെ കണ്ടല്‍ കാടുകളോട് ചേര്‍ന്ന തടാകങ്ങളില്‍ വെളുപ്പ് നിറത്തിലുള്ളതും ദ്വീപുകളില്‍ കറുപ്പ് നിറത്തിലുള്ള കടല്‍ പക്ഷികളും പര്‍വതനിരകളില്‍ പ്രത്യേക നിറങ്ങളിലുള്ള പക്ഷികളും വിരുന്നത്തെുക പതിവാണ്. ഇവയുടെ വരവ് സന്ദര്‍ശകര്‍ക്ക് നയനാന്ദകരമായ കാഴ്ചയും സമ്മാനിച്ചിരുന്നു. ഇത്തവണ കൂട്ടത്തോടെ എത്തിയത് കുറത്ത കാക്കളാണ്.

https://youtu.be/3nKWeuLfei0

Top