വീട് പണിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ചിങ്ങവനം:
വീണുപണി നടക്കുന്ന സ്ഥലത്ത് മോേട്ടാർ ഘടിപ്പിക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. പുതുപ്പള്ളി ഇരവിനല്ലൂര് സ്വദേശി മഠത്തിപ്പറമ്പില് സനൂപ് (28) ആണ് മരിച്ചത്. കുറിച്ചി മില്ലു കവലയ്ക്ക് സമീപം പുതുപ്പറമ്പിൽ സന്തോഷിന്റെ വീട്ടിൽ സനൂപും രണ്ടു സുഹൃത്തുക്കളും ചേർന്ന് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. സനൂപ് ജോലി ചെയ്തിരുന്ന മുറിയിൽ നിന്നും ശബദ്ം കേട്ട് സുഹത്തുക്കൾ ചെന്നു നോക്കുമ്പോൾ സ്വിച്ച്‌ ബോർഡിൽ പിടിച്ച് ചാരി നിൽക്കുന്ന നിലയിലാണ് സനൂപിനെ കണ്ടത്. ഉടനെ തന്നെ ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ.
അച്ഛൻ: എം.പി.സജീവ് അമ്മ: രമണി. സഹോദരി: സൂര്യ സുനിൽ(കൊട്ടാരപ്പറമ്പിൽ, പുല്ലരിക്കുന്ന്). മൃതദേഹം തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ.

Top