മാനന്തവാടി: വീട്ടമ്മയെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിടപ്പ് മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെിയത്. പനമരം അഞ്ചാംമൈല്‍ കാഞ്ഞായി മജീദിന്‍റെ ഭാര്യ സുഹറ (40) നെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. സംഭവത്തില്‍ ഭര്‍ത്താവ് മജീദ്(46) നെ പൊലിസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് കിടപ്പുമുറിയില്‍ സുഹറയെ മരിച്ചനിലയില്‍ കണ്ടത്തെിയത്. സുഹറ മരിച്ചതായി ഭര്‍ത്താവ് അയല്‍വാസികളെ വിളിച്ചറിയിച്ചറിയിക്കുകയായിരുന്നു. മൃതദേഹം നാവ് പകുതി പുറത്തേക്ക് തളളിയ നിലയിലായിരുന്നു. കഴുത്ത് ഞെരിച്ചതിന്‍റെ പാടുകളുമുണ്ടായിരുന്നു. മുറിയില്‍ രക്തകറയും മൃതദേഹത്തിനടുത്ത് തോര്‍ത്തും കണ്ടത്തെുകയും ചെയ്തു. ഇതൊടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ഉള്ളതായി പൊലീസിനെ അറിയിക്കുകയായിരുന്നു.
ഉന്നത പോലിസ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയതിന് ശേഷമേ മൃതദേഹം നീക്കം ചെയ്യാന്‍ പാടുള്ളുവെന്ന് ബന്ധുക്കള്‍ ശഠിച്ചു. ഇതേ തുടര്‍ന്ന് മീനങ്ങാടി സി.ഐ.പളനി, പനമരം എസ്.ഐ. ചാര്‍ലി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് തയ്യാറാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മജീദ് സുഹറയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും പലപ്പോഴും തങ്ങള്‍ എത്തിയാണ് പ്രശ്‌നം പറഞ്ഞ് തീര്‍ക്കാറുള്ളതെന്നും സുഹറയുടെ സഹോദരന്‍ അബ്‌ദുള്‍ ജലീല്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ മജീദ് കുറ്റം സമ്മതിച്ചതായാണ് സൂചന. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയേക്കും. മുസൈന, മുഹ്‌സിന്‍, മുനീര്‍ എന്നിവരാണ മക്കള്‍.