വീട്ടമ്മയെ കാമുകനും സുഹൃത്തും ശ്വാസം മുട്ടിച്ച് കൊന്ന് പുഴയില്‍ തള്ളി; പിടിയിലായത് പാസ്റ്ററും സംഘവും

അടിമാലി: കാണാതായ ഭാര്യയെ തേടിയുള്ള ഭര്‍ത്താവിന്റെ അന്വേഷണത്തിന് ഒടുവില്‍ അവസാനമായത് അവരുടെ മരണവാര്‍ത്ത യറിഞ്ഞതോടെ. ഭാര്യയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന നടുക്കുന്ന വാര്‍ത്തയാണ് തിങ്കള്‍ക്കാട് പൊന്നേടത്തുംപറമ്പില്‍ ബാബുവിന് കേള്‍ക്കേണ്ടി വന്നത്. ഭാര്യ സാലു (42)വിനെ കഴിഞ്ഞ മാസം മൂന്നു മുതല്‍ കാണാതായത്. വീട്ടമ്മയുടെ കൊലപാത കവുമായി ബന്ധപ്പെട്ട് മലയാളി പാസ്റ്റര്‍ അടക്കം രണ്ടുപേര്‍ തമിഴ്നാട്ടില്‍നിന്നും പൊലീസ് പിടികൂടി.

കാമുകനും സുഹൃത്തും ചേര്‍ന്നു സാലുവിനെ കൊലപ്പെടുത്തി തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഇറച്ചിപ്പാലം കനാലില്‍ ഒഴുക്കുകയായിരുരുന്നു. സാമ്പത്തിക ഇടപാടുകളാണു കൃത്യത്തിനു പിന്നിലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കഴുത്തിലെ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം കനാലില്‍ തള്ളുകയായി രുന്നെന്നു പൊലീസ് പറഞ്ഞു. ഉപ്പുതറ ചപ്പാത്ത് കരുന്തരുവി സ്വദേശി സലിന്‍, സുഹൃത്ത് തമിഴ്നാട് ഉത്തമപാളയം സ്വദേശി ജയിംസ് എന്നിവരാണു പിടിയിലായത്. സലിന്‍ പാസ്റ്ററാണെന്ന് പൊലീസ് പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞമാസം മൂന്നുമുതല്‍ സാലുവിനെ വീട്ടില്‍ നിന്നു കാണാതായിരുന്നു. ഇതു സംബന്ധിച്ച് ഭര്‍ത്താവ് ബാബു വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളുമായെത്തി ഇന്നലെ കനാലില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.മൂന്നു വര്‍ഷത്തോളമായി സലിനും സാലുവും അടുപ്പത്തിലാ യിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളു മുണ്ടായിരുന്നുവെന്നും പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. സാലു അടുത്തയിടെ സലിനില്‍ നിന്ന് അകന്നതും കൊലപാതകത്തിനു കാരണമായതായി പൊലീസ് പറഞ്ഞു. സാലുവിനെ കൊലപ്പെടുത്താനായി സലിന്‍ ഉത്തമപാളയത്തുള്ള ജയിംസിന്റെ സഹായം തേടിയെന്നും ഇരുവരും ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്തെന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ മാസം മൂന്നിന് സലിന്‍ സാലുവിനെ ഉത്തമപാളയത്തേക്കു കൊണ്ടുപോയി. ഒരു ദിവസം ലോഡ്ജില്‍ താമസിച്ചു. നാലാം തീയതി രാത്രി കുമളിയിലേക്കുള്ള യാത്രയില്‍ ജയിംസും ഒപ്പംചേര്‍ന്നു. ഇറച്ചിപ്പാലത്തുവച്ച് സാലുവിന്റെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളിയെന്നാണ് കേസ്. സലിന്റെ മൊബൈല്‍ഫോണിലെ സിംകാര്‍ഡ് ഇടയ്ക്കിടെ സാലുവും ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.ഇടുക്കി ജില്ലാ പൊലീസ് മേധാവി എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിമാലി സിഐ ടി.യു. യൂനസ്, വെള്ളത്തൂവല്‍ എസ്ഐ: വി. ശിവലാല്‍, എഎസ്ഐമാരായ സി.വി.ഉലഹന്നാന്‍, സജി എന്‍. പോള്‍, സി.ആര്‍.സന്തോഷ്, കെ.ഡി.മണിയന്‍, സിപിഒ: ഇ.ബി.ഹരികൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.

Top