സിപിഎം നേതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി കണ്ണീരോടെ യുവതി മാധ്യമങ്ങളെ കണ്ടു; മുഖ്യമന്ത്രിയോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് യുവതി

തിരുവനന്തപുരം: സിപിഎം നേതാവുള്‍പ്പെടെ നാലുപേര്‍ പീഡിപ്പിച്ച കേസിലെ യുവതി തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടു. പരാതി നല്‍കിയതിനുശേഷം പേരാംഗലം സി ഐ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. നാലു ദിവസത്തോളം മൊഴിയെടുപ്പിന്റെ പേരില്‍ മനസീകമായി തകര്‍ത്തു. തിരുത്തിപ്പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍ വച്ചാണ്. തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി എന്‍ ജയന്തനും കൂട്ടരുമാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് യുവതി തിരുവനന്തപുരത്ത് വ്യക്തമാക്കിയത്. തന്റെ മേല്‍ പൊലീസില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായത്. തിരുത്തിപ്പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍ വച്ചാണ്. തുടര്‍ന്നാണ് മജിസ്ട്രേറ്റിനു മൊഴി നല്‍കിയതെന്നും അവര്‍ പറഞ്ഞു.

വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തടക്കം നാലുപേരാണ് കുറ്റാരോപിതര്‍. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് പ്രതികള്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് നേരത്തെ കുറ്റാരോപിതരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തിട്ടത്. ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലീസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിക്കാരായ യുവതിയും ഭര്‍ത്താവും മുഖം മറച്ചാണ് പത്രസമ്മേളനത്തിനെത്തിയത്. ഒരുപാട് മാനസിക പീഡനമേറ്റിട്ടുള്ളതുകൊണ്ടാണ് ഇതിന്റെ പേരില്‍ മുഖം മറയ്ക്കുന്നതെന്നും സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളണ്ണമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. കരച്ചിലോടെയാണ് യുവതി പത്രസമ്മേളനം ആരംഭിച്ചത്. കടുത്ത മാനസിക പീഡനമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതെന്ന് തേങ്ങലോടെയാണ് യുവതി വ്യക്തമാക്കിയത്. തെളിവെടുപ്പിനായി നാടുതോറും കൊണ്ടുനടന്ന് ഇനിയും പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയാകാനില്ലെന്ന് യുവതിയും ഒപ്പമുണ്ടായിരുന്ന ഭാഗ്യലക്ഷ്മിയും പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നിന്നും വ്യത്യസ്ത്യമായി മജിസ്ട്രേറ്റിന് താന്‍ മൊഴി നല്‍കിയത് പീഡിപ്പിച്ച നാലുപേരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ്. പൊലീസും ഇതിനായി സമ്മര്‍ദ്ദം ചെലുത്തി. മജിസ്ട്രേറ്റിന് മുന്നില്‍ തിരുത്തിപ്പറയേണ്ട മൊഴികള്‍ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് തന്നെ പഠിപ്പിച്ചത്. ഇവര്‍ക്കെതിരായി വല്ലതും പറഞ്ഞാല്‍ കുട്ടികളെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മജിസ്ട്രേറ്റിന് മുന്നില്‍ താന്‍ മൊഴി നല്‍കുന്ന സമയത്ത് ഭര്‍ത്താവിനെ ഇവര്‍ കാറില്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ സമ്മര്‍ദ്ദമുണ്ടോ എന്ന് തന്നോട് ചോദിച്ചു, അപ്പോള്‍ മജിസ്ട്രേറ്റിന് മുന്നില്‍ നിന്ന് താന്‍ പൊട്ടിക്കരയുകയായിരുന്നെന്നും യുവതി വിശദമാക്കി. വേറൊരു നിര്‍വാഹമുണ്ടായിരുന്നില്ലെന്നും ആരും സഹായത്തിനില്ലായിരുന്നെന്നും അതാണ് പരാതി പിന്‍വലിക്കാന്‍ കാരണമെന്നും യുവതി വിശദമാക്കി. ഒന്നിലേറെ തവണ താന്‍ കൂട്ടബലാത്സംഗത്തിനിരയായെന്നും യുവതി വ്യക്തമാക്കി.

പീഡനത്തിനിരയായ കുട്ടി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു. മനസിന്റെ പ്രതിഷേധം വെളിപ്പെടുത്താനാണു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇന്നു വൈകിട്ടു നാലിനു മുഖ്യമന്ത്രി പെണ്‍കുട്ടിയെ കാണാമെന്നു പറഞ്ഞിട്ടുണ്ട്. അതിനുശേഷം പെണ്‍കുട്ടി മാധ്യമങ്ങളോടു കാര്യങ്ങള്‍ വിശദീകരിക്കും. കേസ് കോടതിയിലേക്ക് എത്തിക്കുകയെന്നതിനപ്പുറത്ത്, സമൂഹത്തില്‍ ഉന്നതനായ രാഷ്ട്രീയ നേതാവ് ഒരു സ്ത്രീയെ പിച്ചിച്ചീന്തിയശേഷം ആ സ്ഥാനത്ത് തുടരുന്നതു ചൂണ്ടിക്കാണിക്കണം. കുറ്റം ചെയ്തവര്‍ സന്തോഷമായി ജീവിക്കുന്നു. ഈ പെണ്‍കുട്ടി സമൂഹത്തിനു മുന്നില്‍ ഒളിച്ചു ജീവിക്കുന്നു. എന്തിനാണ് അതിന്റെ ആവശ്യം ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

2014ല്‍ നടന്ന സംഭവത്തെ കുറിച്ച് രണ്ടു ദിവസം മുന്‍പാണു ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. ഇതിനു ശേഷം ഇന്നോളം പെണ്‍കുട്ടിക്കു സാധാരണ ജീവിതത്തിലേക്ക് എത്താനായിട്ടില്ല. ഭര്‍ത്താവിനു സുഖമില്ലെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയായിരുന്നു സുഹൃത്തുക്കളുടെ പീഡനം. ഇതേ സംഭവവുമായി ബന്ധപ്പെട്ട് ജയന്തന്‍, സഹോദരന്‍ ജിനീഷ്, ബിനീഷ്, ഷിബു എന്നിവര്‍ക്കെതിരെ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പൊലീസ് കേസെടുത്തിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോള്‍ ക്രൈം ഡിറ്റാച്ച്മെന്റ് റൂറല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസാണ് പിന്നീട് പൊലീസ് ഇടപെട്ട് മൊഴിമാറ്റിച്ച് ദുര്‍ബലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ യുവതി വിശദീകരിച്ചിരിക്കുന്നത്.

Top