വീട്ടമ്മയെ രാത്രി അപരിചിതൻ പിന്തുടർന്നു; കുടിക്കാൻ വെള്ളം ചോദിച്ചു; പിന്നീട് സംഭവിച്ചത്

യുവതിയെ പിന്തുടർന്ന് ശല്ല്യം ചെയ്ത സോഫ്റ്റ് വെയർ എഞ്ചിനീയറെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മാലാഡില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ നിതിന്‍ ശര്‍മ്മയാണ് അറസ്റ്റിലായത്.

മക്കളെയും കൊണ്ട് രാത്രി വീട്ടിലേക്ക് പോകുകയായരുന്ന സ്ത്രീയെയാണ് നിതിൻ ശർമ്മ ശല്ല്യം ചെയ്തത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അതിഥി നാഗ്പാൾ എന്ന യുവതി പുറം ലോകത്തെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രിയില്‍ തന്നെ പിന്തുടര്‍ന്നയാളുടെ പടമടക്കമായിരുന്നു അദിതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ന്നീട് പോലീസില്‍ പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിന്‍ ശര്‍മ്മ അറസ്റ്റിലാവുന്നത്.

‘സഹോദരിയും മക്കളും കാറിലുണ്ടായിരുന്ന സമയത്ത് രാത്രി 2 മണിക്ക് മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ വെച്ചാണ് അയാള്‍ എന്നെ പിന്തുടരുന്നത്. 20 മിനുട്ടിനു ശേഷം വീട്ടിൽ ചെന്ന് ഞാന്‍ എന്റെ മക്കളെ ഉറക്കി കിടത്തി പുറത്തേക്ക് നോക്കുമ്പോള്‍ അയാള്‍ വീടിനു പുറത്തുണ്ടായിരുന്നു.

ദാഹിക്കുന്നു, വെള്ളം തരുമോ എന്ന് വിളിച്ചു ചോദിക്കുകയും ചെയ്തു’ എന്ന് നാഗ്പാൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു. ‘അയാളുടെ കണ്ണിൽ അൽപം പോലും ഭയമുണ്ടായിരുന്നില്ല.

സിസിടിവി കാമറകള്‍ കാണുമെന്ന ഭയമോ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടരുമെന്ന ഭയമോ ഇല്ലാതെയാണ് അയാള്‍ എനിക്ക് പുറകെ കൂടിയത്. എന്നിട്ട് അയാൾ കാറിൽ തിരികെ പോയി’ എന്ന് തുടങ്ങുന്നതായിരുന്നു അവരുടെ ഫേസ്ബുക്ക് പോസ്റ്റ്.

സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണ്‍ ഉപയോഗിച്ച് അപ്പോഴെടുത്ത ഫോട്ടോയാണ് അദിതി നാഗ്പാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. പരാതി നല്‍കി 24 മണിക്കൂറിനകം നടപടിയെടുത്ത മുബൈ പോലീസിന് നന്ദി പറയാനും അദിതി മറന്നില്ല.

Top