റായ്പൂര്‍: അന്യസ്ത്രീകളുമായി ഭര്‍ത്താവ് നിരന്തരം സമൂഹമാധ്യമങ്ങള്‍ വഴി ബന്ധം പുലര്‍ത്തുന്നതില്‍ മനം നൊന്ത് ഒരു യുവതി ചെയ്തത് അല്‍പ്പം കടന്ന കൈയാണ്. സഹികെട്ട യുവതി ഒടുവില്‍ ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാനായി തന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തിന്റെയടുത്തേക്ക് ഒളിച്ചോടി. ചത്തീസ്ഖണ്ഡിലെ റായ്പൂരിനടുത്ത് ജഷ്പുരയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ബനാറസിലുള്ള തന്റെ ആണ്‍സുഹൃത്തിന്റെയടുത്തേക്കാണ് യുവതി ഒളിച്ചോടിയത്. കഴിഞ്ഞ ഡിസംബര്‍ 26 നാണ് തന്റെ മകളോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകുകയാണെന്ന വ്യാജേനെ ദീപ്തി ഗോയല്‍ സുഹൃത്തിന്റെയടുത്തേക്ക് ഒളിച്ചോടിയത്. ഡിസംബര്‍ 27 നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ ബനാറസിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ വീട്ടില്‍ വെച്ച് ഇരുവരെയും പിടികൂടുന്നത്. തന്റെ ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങള്‍ കണ്ട് മനസ്സ് മടുത്താണ് താന്‍ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സമൂഹ മാധ്യമത്തില്‍ കൂടി ഭര്‍ത്താവ് പല സ്ത്രീകളുമായും പരിചയമുണ്ടാക്കുകയും ഫോണ്‍ നമ്പര്‍ വാങ്ങാറുള്ളതും തന്റെ ശ്രദ്ധയില്‍പ്പെട്ടതായി യുവതി പറഞ്ഞു. ഇക്കാര്യം താന്‍ പല തവണ ഭര്‍തൃ വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.