ഒരു മാസത്തോളമായി ഒളിവില്‍ കഴിഞ്ഞ ധന്യയേയും ഭര്‍ത്താവിനെയും പിടികൂടിയത് ഇന്ന് പുലര്‍ച്ചെ നാഗര്‍കോവിലില്‍ നിന്ന്; പിതാവിനെ കാണാനുള്ള പോക്ക് പുലിവാലായി

തിരുവനന്തപുരം: നൂറ് കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ സിനിമാ താരം ധന്യ മേരി വര്‍ഗീസ് കുടുങ്ങിയത് തട്ടിപ്പിനിരയായവരുടെ പരാതിയില്‍. ധന്യയുടെ സിനിമാ ഇമേജ് ഭര്‍ത്താവും കുടുംബാംഗങ്ങളും തട്ടിപ്പിനായി ഉപയോഗിച്ചതാണ് ധന്യയ്ക്ക് പുലിവാലായത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എംഡി സാംസണ്‍ ജേക്കബ് ഇപ്പോള്‍ ജാമ്യത്തിലാണ്. പ്രതിഷേധങ്ങളും മറ്റും ഭയന്ന് നാഗകര്‍കോവിലിലാണ് സാംസണ്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇങ്ങനെ പിതാവിനെ കാണാന്‍ വേണ്ടി പോയ വേളയിലാണ് ധന്യയും ഭര്‍ത്താവ് ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്പതിലേറെ പേരുടെ പരാതി ലഭിച്ചെങ്കിലും പൊലീസ് നടപടി കൈക്കൊണ്ടില്ലെന്ന ആക്ഷേപം കേസിന്റെ തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. പോലീസ് സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അറസ്റ്റു ചെയ്തത്. സാംസണ്‍ അറസ്റ്റിലായ ശേഷം ധന്യ മേരി വര്‍ഗീയും ഭര്‍ത്താവ് ജോണ്‍ ജേക്കബും സഹോദരന്‍ സാമുവല്‍ ജേക്കബും ഒളിവിലായിരുന്നു. നാഗര്‍കോവിലില്‍ വച്ച് ഇവര്‍ ഒത്തുചേരുന്നുണ്ട് എന്നറിഞ്ഞതോടെ പൊലീസ് എത്തുകയും ധന്യയെയും മറ്റ് രണ്ട് പേരെയും അറസ്റ്റു ചെയ്യുകയുമായിരുന്നു

പൊലീസ് അന്വേഷിക്കാന്‍ തുടങ്ങി ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്. ധന്യയ്ക്കും സാംസന്റെ ഭാര്യയ്ക്കും മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ശ്രമിച്ചു വരികയായിരുന്നു. ഇതിനിടെ അഭിഭാഷകര്‍ മുഖേന പരാതി നല്‍കിയവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. ഇക്കാര്യങ്ങളുള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ധന്യയും ഭര്‍ത്താവും സഹോദരനുമാണ് നാഗര്‍കോവിലില്‍ എത്തിയത്. ഇവിടെ എത്തുന്നത് മുമ്പ് സാമുവല്‍ ജേക്കബ് ചിലരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ ഫോണ്‍കോള്‍ ട്രേസ് ചെയ്താണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തത്.

ഇപ്പോഴത്തെ അറസ്റ്റോടെ തട്ടിപ്പു കേസ് ഇനിയും മുറുകാനാണ് സാധ്യത. പണം നല്‍കിയിട്ടും ഫ്ളാറ്റ് ലഭിക്കാത്തവരുമായി നടത്തിയ ചര്‍ച്ചകളും ഇനി അവതാളത്തിലായേക്കും. നേരത്തെ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിന്റെ അനാസ്ഥയുണ്ടെന്ന് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ പരാതിപെട്ടിരുന്നു. എന്നാല്‍ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ച പൊലീസ് ഒരാഴ്ചയോളം സമയമെടുത്ത് നിരീക്ഷിച്ചാണ് പിടികൂടിയത്. പ്രതികള്‍ ബാംഗ്ലൂര്‍ ഉണ്ടെന്നും അവിടെ നിന്നും മുംബൈയിലേക്ക് പോയെന്നും പിന്നെയാണ് നാഗര്‍ കോവിലിലേക്ക് എത്തിച്ചേരുമെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇനന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.

Top