ഇന്ത്യന്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം; എംബസിയുടെ ജനലുകളും വാതിലുകളും തകര്‍ന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം. എംബസിയില്‍ നിന്ന് നൂറു മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത് റിപ്പോര്‍ട്ട്. എംബസിയുടെ വാതിലുകളും ജനലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു.

സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തില്‍ അന്‍പതിലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഇന്ത്യന്‍ എംബസി ജീവനക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കാബൂളിലെ നയതന്ത്ര മേഖലയില്‍ ശക്തമായ പുക ഉയരുന്ന ദൃശ്യങ്ങള്‍ അല്‍ജസീറ പുറത്ത് വിട്ടിട്ടുണ്ട്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ കൊട്ടാരവും വിദേശ എംബസികളുടെയും ഓഫിസുകളും ഉള്‍ക്കൊള്ളുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. ഇതിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top