മാംസവും തൊലിയും നീക്കം ചെയ്ത ശേഷം ബാക്കിയായ അസ്ഥികള്‍ മരണത്തിന് ശേഷം മൃതദേഹത്തില്‍ നിന്ന് മാംസം ഉരിഞ്ഞെടുക്കുന്നത് ഇവിടെ ആചാരം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സുഡാനിലാണ് ഈ ആചാരം നിലനിന്നിരുന്നത്. സുഡാനിലെ സന്യാസിമാരുടെ കല്ലറകള്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മരണം നടന്ന് മിനിറ്റുകള്‍ക്കകം ശരീരത്തില്‍ നിന്ന് ചര്‍മ്മവും മാംസവും നീക്കം ചെയ്തതിന്റെ തെളിവുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചു. എന്നാല്‍ ഇപ്രകാരം ചെയ്തിരുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
സുഡാനിലെ സെമിത്തേരികളില്‍ ഒന്ന്നാല് ശ്മശാനങ്ങളില്‍ അടക്കം ചെയ്തിരുന്ന 123ഓളം പേരുടെ കല്ലറകളാണ് തുറന്ന് പരിശോധിച്ചത്. ഹാമില്‍ട്ടണിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. സുഡാനില്‍ ക്രിസ്ത്യന്‍ ആധിപത്യം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവരുടെ മൃതദേഹങ്ങളാണ് പരിശോധിച്ചതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പരിശോധിച്ച ശ്മശാനങ്ങളില്‍ ഒന്നില്‍ മുതിര്‍ന്ന പുരുഷന്‍മാരുടെ മൃതദേഹങ്ങള്‍ മാത്രമാണ് അടക്കം ചെയ്തിരുന്നത്. മാംസവും തൊലിയും നീക്കം ചെയ്ത ശേഷം ബാക്കിയായ അസ്ഥികള്‍
രണ്ട് സെമിത്തേരികളില്‍ സ്ത്രീകളും പുരുഷന്‍മാരും അടക്കം എല്ലാവരെയും അടക്കം ചെയ്തിരുന്നു. പരിശോധിച്ച നാലാമത്തെ സെമിത്തേരിയില്‍ പതിനഞ്ച് മൃതദേഹങ്ങള്‍ മാത്രമാണ് അടക്കം ചെയ്തിരുന്നത്. പല മൃതദേഹങ്ങളുടെയും അസ്ഥികള്‍ വിചിത്ര രൂപത്തിലാണ് ഇരിക്കുന്നത്. ചിലരുടെ കാലിലെ അസ്ഥികള്‍ 45 ഡിഗ്രി വളഞ്ഞും കൈകള്‍ തലയ്ക്ക് നേരെ ക്രോസ് രൂപത്തില്‍ വച്ച നിലയിലുമായിരുന്നു. കല്ലറകളില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകളില്‍ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള പ്രാര്‍ത്ഥനാ വാചകങ്ങളുമുണ്ട്.