തിരുവനന്തപുരം: മാലയാളികളെ മാനക്കേടിലാക്കി വൈറലായി വീഡിയോ. നായയെ പീഡിപ്പിക്കുന്ന മലയാളിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലാകുന്നത്. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തും.
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗസ്നേഹ സംഘടനയായ ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ എന്‍. ജി.ജയസിംഹയാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. വിവരം ലഭിക്കുന്നവര്‍ 07674922044 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചറിയിക്കുകയേ വേണ്ടു.
പെണ്‍നായയെ അന്പതോടടുത്തു പ്രായമുളള മുണ്ടുടുത്ത ഒരു മലയാളി ബലമായി പീഡിപ്പിക്കുന്ന വാട്സ് ആപ് വീഡിയോ ദൃശ്യമാണ് നടപടിക്ക് ആധാരമായത്. വാട്സ് ആപ് ദൃശ്യം വൈറലായതോടെ ഇത് മൃഗങ്ങളെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കാനിടയാക്കുമെന്നും നിസ്സാഹയായ നായയ്ക്കുണ്ടാകുന്ന നൊമ്പരങ്ങളും കണക്കിലെടുത്ത് പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്ത് മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വിചാരണ നടത്തണമെന്നുമാണ് ആവശ്യം. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആരോ മറഞ്ഞിരുന്ന് പകര്‍ത്തി വാട്സാപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പീഡിപ്പിച്ചയാളുടെ വസ്ത്രധാരണവും സംസാരിക്കുന്നത് മലയാളത്തിലായതുമാണ് കേരളത്തിലാണിത് ചിത്രീകരിച്ചതെന്ന് മനസിലായത്. കേരള ഡിജിപിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.