മുംബൈ : മഹാരാഷ്ട്രയിലെ മറാത്തവാഡ മേഖലയില്‍ നിന്ന് നൂറോളം യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി റിപ്പോര്‍ട്ട്. ഇവര്‍ ഭീകര സംഘടനയായ ഇസ്ലാമിക്സ്റ്റേറ്റില്‍ ചേര്‍ന്നതായാണ് വിവരം. മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേന എംഎല്‍എ രാഹുല്‍പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ ഹൈദരാബാദ് എംപി അസാദുദീന്‍ ഒവൈസി അധ്യക്ഷനായ ഓള്‍ ഇന്ത്യ മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമിന്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എഐഎംഐഎം ഇതിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമീപകാലത്ത് മറാത്ത്‌വാഡയിലെ പര്‍ഭാനിയില്‍ നിന്ന് അറസ്റ്റ് ചെയ്ത യുവാവിന് ഐഎസ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഐഎസില്‍ ചേരുന്നതിന് സിറിയയിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഇയാള്‍ അറസ്റ്റിലായത്.സമാനമായി കാണാതായ യുവാക്കളും ഐഎസില്‍ ചേര്‍ന്നിരിക്കാമെന്നാണ് രാഹുല്‍പാട്ടീല്‍ പറയുന്നത്. അതേസമയം രാഹുല്‍പാട്ടീലിന്‍റെ ആരോപണങ്ങള്‍ എഐഎംഐഎം തള്ളി.