വീട്ടുതടങ്കല്‍ ലംഘിച്ച് മാര്‍ച്ച് നടത്തി; ഹുറിയത്ത് നേതാവ് സയിദ് അലി ഷാ ഗീലാനി അറസ്റ്റില്‍

Sayed-Ali-Shah-Geelaani

ശ്രീനഗര്‍: വീട്ടുതടങ്കല്‍ ലംഘിച്ച് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിന് ഹുറിയത്ത് നേതാവ് സയിദ് അലി ഷാ ഗീലാനിയെ അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ന്യൂ എയര്‍പോര്‍ട്ട് റോഡിലെ വസതിയില്‍നിന്നായിരുന്നു അറസ്റ്റ്.

തെക്കന്‍ കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ഇന്നുനടക്കുന്ന റാലില്‍ പങ്കെടുക്കാന്‍ പുറപ്പെടുകയായിരുന്നു ഗീലാനി. ഇതിനിടെയിലാണ് അറസ്റ്റ് ചെയ്തു ഹംഹാമ പൊലിസ് സ്റ്റേഷനിലേക്കു ഗീലാനിയെ മാറ്റിയത്. സംഘര്‍ഷഭരിതമായ കശ്മീര്‍ താഴ് വരയില്‍ ഗീലാനിയുടെ അറസ്റ്റ് കൂടുതല്‍ അക്രമങ്ങള്‍ക്കു വഴിവച്ചേക്കുമെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top