സ്വന്തം ലേഖകൻ
കുവൈറ്റ്: കേരളത്തിൽ ആകാശത്തു പറന്ന് പ്രതികളെ പിടികൂടുന്ന വിജിലൻസ് തത്തയെപ്പറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കുന്നതിനിടെ കുടുംബം തകർക്കുന്ന തത്തയെപ്പറ്റിയുള്ള വാർത്തകളാണ് സൗദിയിൽ നിന്നു പുറത്തു വരുന്നത്. സൗദിയിലെ ഒരു കുടുംബമാണ് നന്നായി സംസാരിക്കാൻ പഠിച്ച തത്ത തകർത്തത്.
കുവൈറ്റിലെ അൽഷഹിദ് പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാര്യയും ഭർത്താവും ഒന്നിച്ചു താമസിക്കുന്ന ഫഌറ്റിൽ അവർക്കു വിവാഹ വാർഷികത്തിനു സമ്മാനമായി ലഭിച്ചതാണ് ഈ തത്തയെ. ഭർത്താവിന്റെ കമ്പനിയിലെ സുഹൃത്തുക്കളാണ് ഇവർക്കു ഓമനതത്തയെ സമ്മാനമായി നൽകിയത്. ഈ തത്തയുടെ വാക്‌സാമർത്ഥ്വം പ്രദേശത്തെല്ലാം പ്രശ്‌നതമായിരുന്നു താനും. ഭാര്യയ്ക്കും ഭർത്താവിനും ജോലി ലഭിച്ചതോടെ ഇവർ വീട്ടിൽ ജോലിയ്ക്കു വേലക്കാരിയെ നിർത്തി.
ഭാര്യ ജോലിയ്ക്കു പോകുമ്പോൾ വേലക്കാരിയുമായുള്ള ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ കഥ ഈ തത്ത ഒരു ദിവസം വിളിച്ചു പറയുകയായിരുന്നു. ഭർത്താവ് വിവിധ ന്യായങ്ങൾ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും തത്ത വീണ്ടും വീണ്ടും തന്റെ നിലപാടിൽ ഉറച്ചു നിന്നു ദിവസവും ഇതു തന്നെ വിളിച്ചു പറഞ്ഞതോടെ ഭാര്യയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഭർത്താവിനു പിടിച്ചു നിൽക്കാനായില്ല. താൻ വീട്ടിലില്ലായിരുന്നപ്പോൾ വേലക്കാരിയുമായി ഭർത്താവിന് മോശം ബന്ധമുണ്ടെന്നറിഞ്ഞതോടെ ഭാര്യ കലിപ്പിലായി. നേരെ പോലീസിൽ പരാതി കൊടുത്തു. ഇപ്പോൾ ജയിൽ ശിക്ഷയനുഭവിക്കുകയാണ് ഭർത്താവ്.