ഭാര്യമാരുടെ പീഡനം; ജീവിച്ചിരിക്കുന്ന ഭാര്യമാര്‍ക്ക് അന്ത്യകര്‍മ്മം…

വാരണാസി: തങ്ങളുടെ ഭാര്യമാരില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി ഗംഗയില്‍ മുങ്ങി കുളിക്കുകയാണ് 150 ഭര്‍ത്താക്കന്മാര്‍. ഉത്തര്‍പ്രദേശിലെ വാരണസിയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ഫെമിനിസ്റ്റുകളായ തങ്ങളുടെ ഭാര്യമാരില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇവർ ഗംഗയിൽ മുങ്ങി നിവര്‍ന്നത്. ഭാര്യയുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ജീവിച്ചിരിക്കുന്ന ഭാര്യമാര്‍ക്ക് അന്ത്യകര്‍മ്മങ്ങളും ഇവര്‍ ചെയ്തു.

തങ്ങളുടെ വിവാഹ ജീവിതത്തിൽ എന്നും നേരിട്ട് കൊണ്ടിരിക്കുന്ന കയ്പ്പുള്ള ഓർമ്മകൾ നുള്ളിക്കളയുന്നതിനായി പിശാചിനി മുക്തി പൂജയും നടത്തിയാണ് സംഘം മടങ്ങിയത്. കഴിഞ്ഞ ആഴ്ച്ചയാണ് ഭാര്യമാരുടെ പീഡനത്തിന് ഇരയായ 150 ഭർത്താക്കന്മാർ വാരണസിയിൽ എത്തിയത്. സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ (എസ്ഐഎഫ്എഫ്) എന്ന സംഘടനയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഈ പുരുഷ സംഘം  വ്യത്യസ്തമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരുഷനെയും കുടുംബത്തെയും സംരംക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് എസ്ഐഎഫ്എഫ്.ഭാര്യമാര്‍ പുരുഷന്റെ കൂടുംബത്തിന്റെ ഭാഗമല്ലെന്നാണ് സംഘടനയുടെ സ്ഥാപകനായ രാജേഷ് വഖാരിയുടെ വാദം. രാജ്യത്ത് മൃഗങ്ങളെ സംരഭക്ഷിക്കുന്നതിന് വേണ്ടി നിരവധി സംഘടനകള്‍ ഉണ്ട്. എന്നാല്‍ പുരുഷന്മാരെ സംരക്ഷിക്കുന്നതിന് ഒരു സംഘടയോ വകുപ്പുകളോ ഇതുവരെയും ഉണ്ടായിട്ടില്ലെന്നും മൃഗങ്ങളെക്കാള്‍ മോശമായിട്ടാണോ പുരുഷനെ പരിഗണിക്കേണ്ടതെന്നും  രാജേഷ് ചോദിക്കുന്നു.

വര്‍ഷങ്ങളായി ഇവര്‍ തങ്ങളുടെ ഭാര്യമാരുടെ പീഡനങ്ങള്‍ സഹിക്കുകയാണ്. ചുരുങ്ങിയ കലയളവിൽ തന്നെ അവരുടെ മനസമാധാനം തകര്‍ക്കുകയും മനസ്സ് മരവിപ്പിക്കുകയും ചെയ്തു. വൈവാഹിക ബന്ധത്തിന്റെ വിഴുപ്പ് മുഴുവൻ ചുമക്കേണ്ടി വന്നു -പുരുഷാവകാശ പ്രവര്‍ത്തകനായ അമിത് ദേശ്പാണ്ടെ പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൽ എല്ലാം തന്നെ പുരുഷ സമൂഹത്തിന് എതിരാണ്.

ഒരു വർഷം ഏകദേശം 92,000 ഭര്‍ത്താക്കന്മാരാണ് ഭാര്യമാരുടെ പീഡനങ്ങൾക്ക് ബലിയാടായി ആത്മഹത്യ ചെയ്യുന്നതെന്ന്  രാജേഷ് വഖാരിയ പറയുന്നു. സ്ത്രീധന പീഡന നിരോധനത്തിനായുള്ള നിയമങ്ങള്‍ അടക്കമുള്ളവ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ പീഡിപ്പിക്കുകയാണ് സ്ത്രീകൾ. രാജ്യത്ത് വ്യാജ ലൈംഗിക കുറ്റം ചുമത്തി പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണം അടിക്കടി വര്‍ദ്ധിച്ചു വരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 കേന്ദ്രങ്ങളാണ്  എസ് ഐ എഫ് എഫിനുള്ളത്.അതിൽ എല്ലാം കൂടി നാലായിരത്തോളം വളന്റിയര്‍മാരും നിലവിലുണ്ട്.

Top