കിടപ്പറയില്‍ മുന്‍കാമുകനാണ് നല്ലതെന്ന് യുവതി; ഇതുകേട്ട് കൂടെ കിടന്ന ഭര്‍ത്താവ് ചെയ്തത്

ലണ്ടന്‍: മുന്‍ കാമുകന്റെ പേരില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ മര്‍ദിച്ചത് 20 മിനിറ്റ്. 29കാരനായ നാതന്‍ ഗല്‍വിനാണ് കാമുികിയെ വീടിനുള്ളിലിട്ട് മര്‍ദിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ പിരിഞ്ഞ യുവതിയുടെ മുന്‍ കാമുകന്റെ പേരിലായിരുന്നു തര്‍ക്കം. അടിയുണ്ടാകുന്നതിനിടെ കിടപ്പറയില്‍ മുന്‍ കാമുകനാണ് മെച്ചം എന്നും യുവതി പറഞ്ഞതോടെ നിയന്ത്രണം വിട്ട നാതന്‍ കാമുകിയെ മര്‍ദിക്കുകയായിരുന്നു. 20 മിനിറ്റോളം നാതന്‍ കാമുകിയെ മര്‍ദിച്ചു. തുടര്‍ന്ന് കാമുകി ക്ഷമ പറഞ്ഞെങ്കിലും നാതന്‍ പിന്നാലെ പോയി മര്‍ദിക്കുകയായിരുന്നു. കാമുകിയുടെ രണ്ട് കുട്ടികള്‍ വീട്ടില്‍ ഉള്ളപ്പോള്‍ തന്നെയാണ് സംഭവം നടന്നത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് യുവതിയെ രക്ഷിച്ചത്. സംഭവത്തില്‍ നാതനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. ഇയാള്‍ സമൂഹത്തിന് അപകടമാണെന്ന് ജഡ്ജ് വിലയിരുത്തി. ഇയാളുടെ പേരില്‍ നേരത്തെ തന്നെ എട്ട് കേസുകളുണ്ട്.

Top